മുക്കത്ത് ട്രാഫിക് പരിഷ്‌കരണം
മുക്കം: മുക്കം അങ്ങാടിയിലും പരിസര പ്രദേശങ്ങളും ആവര്‍ത്തിക്കുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കാനും അങ്ങാടിയിലെ ഗതാഗത കുരുക്കു പരിഹരിക്കാനും ഉതകുന്ന ട്രാഫിക് പരിഷ്‌കരണ പദ്ധതി നടപ്പാക്കാന്‍ മുക്കം നഗരസഭ ഒരുങ്ങുന്നു. വിവിധ സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നഗരസഭയ്ക്കു ലഭിച്ച നിവേദനങ്ങളും ഹരജികളും പരിശോധിച്ച് വിദഗ്‌ദോപദേശം സ്വീകരിച്ച ശേഷം ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തയ്യാറാക്കിയ പരിഷ്‌കരണ പദ്ധതിയാണ് നരസഭ പരീക്ഷിക്കാന്‍ പോകുന്നത്.
ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ ബൈപാസും പുറത്തു പോകാന്‍ അങ്ങാടിയിലൂടെയുള്ള പ്രധാന റോഡും ഉപയോഗിക്കുന്നതു മാറ്റി പ്രധാന റോഡിലൂടെ അകത്തു കയറി ബൈപാസിലൂടെ പുറത്തു പോകുന്ന രീതി സ്വീകരിക്കുന്നതാണ് പരിഷ്‌കാരത്തിലെ പ്രധാന മാറ്റം. ബൈപ്പാസ് വണ്‍വെ ആക്കുകയും ചെയ്യുമ്പോള്‍ ബൈപ്പാസ് ജങ്ഷനില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിക്ക് ലഭിച്ച ഉപദേശം.
പടിഞ്ഞാറ് കോഴിക്കോട് റോഡില്‍ നിന്നു വരുന്ന വാഹനങ്ങള്‍ അഭിലാഷ് ജങ്ഷനില്‍ നിന്ന് വലത്തോട്ടു തിരിയാതെ നേരെ മുന്നോട്ടു നീങ്ങി അങ്ങാടിയിലൂടെ ബസസ്റ്റാന്‍ഡില്‍ എത്തി അവിടെ നിന്ന് യാത്രക്കാരെ കയറ്റി ബൈപാസിലൂടെ പുറത്തേക്കു പേണം. ഈ രീതി സ്വീകരിക്കുന്നതിനൊപ്പം അങ്ങാടിയിലെ അനധികൃത വാഹന പാര്‍ക്കിങും റോഡു കയ്യേറ്റവും ഒഴിവാക്കുകയും ചെയ്യുന്നതോടെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നു പ്രതീക്ഷയിലാണ് അധികൃതര്‍.
ഓര്‍ഫനേജ് റോഡ്, മമ്മദ് ഹാജി റോഡ്, പി.സി.റോഡ് എന്നിവ വണ്‍വെ ആക്കി മാറ്റുകയും കൂടി ചെയ്യുന്നതോടെ മുക്കം അങ്ങാടിയിലെ ട്രാഫിക് സംവിധാനത്തിലെ അപര്യാപ്തതകളും അശാസ്ത്രീയതകളും ഒഴിവാകും.
പരിഷ്‌കാരം ഉടന്‍ നടപ്പാക്കാനാണ് നഗരസഭയുടെ പരിപാടി. ഉന്നത പൊലിസ് ഓഫിസര്‍മാരടക്കമുള്ളവരില്‍ നിന്ന് ആവശ്യമായ അനുമതിയും പിന്തുണയും ഇതിനകം നേടിക്കഴിഞ്ഞു. ഇനി ബന്ധപ്പെട്ടവരെ വിളിച്ചു കൂട്ടി ഇക്കാര്യം അറിയിക്കുകയും പൊതുജനങ്ങള്‍ക്ക് അറിവു നല്‍കാനുള്ള അനൗണ്‍സ് മന്റ് നടത്തുകയും ചെയ്യുന്നതോടെ ട്രാഫിക് പരിഷ്‌കരണ പദ്ധതി പ്രാവര്‍ത്തികമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."