എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം സമാപിച്ചു
മലപ്പുറം: തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിച്ചുകൊണ്ട് നിയമാനുസൃതം നിയമനം ലഭിച്ച എല്ലാ അധ്യാപകര്‍ക്കും നിയമനാംഗീകാരവും ശമ്പളവും നല്കാന് നടപടി സ്വീകരിക്കണമെന്ന് ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (എ.കെ.എസ്.ടി.യു ) 22ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന കേസ് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും, മാനേജ്മെന്റും തമ്മില്‍ കൂടിയാലോചന നടത്തണം. മൂന്നുദിവസമായി മലപ്പുറത്ത് നടന്ന സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെ ജന.സെക്രട്ടറി എന്‍. ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് പി.കെ കൃഷ്ണദാസ്, ജന.കണ്‍വീനര്‍ എം. വിനോദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എച്ച് നൗഷാദ്, എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി പി.എം ആശിഷ് സംസാരിച്ചു. എ.കെ.എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ് സുരേഷ് പൂവാട്ടുമീത്തല്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ഒ.കെ ജയകൃഷ്ണന് (പ്രസി), ഇന്ദുമതി അന്തര്‍ജനം, കെ.സി സ്നേഹശ്രീ, എന്‍. ഗോപാല കൃഷ്ണന്, ജോര്‍ജ് രത്നം (വൈ.പ്രസി), എന്‍. ശ്രീകുമാര്‍ (ജന.സെക്ര), പി.കെ മാത്യു, കെ. ബുഹാരി, എസ്. ഹാരിസ്, എസ്. സതീഷ് കുമാര്‍, എം. വിനോദ് (സെക്ര), കെ.എസ് ഭരത്രാജ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."