HOME
DETAILS
MAL
റോഡുകളുടെ ശോച്യാവസ്ഥ: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
backup
March 02 2017 | 21:03 PM
.
ബദിയടുക്ക: മലയോര റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതി പി.ഡബ്ല്യു.ഡി. ഓഫിസിനു മുമ്പില്‍ സംസ്ഥാന പാത ഉപരോധിച്ചു. ബാലകൃഷ്ണ വോര്‍ക്കുട്ലു ഉദ്ഘാടനം ചെയ്തു. ചെയര്മാന് മാഹിന്‍ കേളോട്ട് അധ്യക്ഷനായി. ഇന്നു ജനകീയ സമര സമിതി സ്ത്രീകളും കുട്ടികളുമടക്കം പി.ഡബ്ല്യു.ഡി. ഓഫിസ് ഉപരോധിക്കും. സമര പന്തലില്‍ കുമ്പഡാജെ പഞ്ചായത്തംഗം എസ് മുഹമ്മദ്, പുരുഷോത്തമന് നായര്‍ എന്നിവര്‍ ഇന്നലെ റിലേ സത്യാഗ്രഹം അനുഷ്ഠിച്ചു. ജെ.എസ് സോമശേഖര, ജ്ഞാനദേവ് ഷേണായി, നാരായണ ഭട്ട്, ബാലകൃഷ്ണ ഷെട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."