ആറു ജില്ലകളില്‍ ചൂടു കൂടും; ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ആറുജില്ലകളില്‍ ചൊവ്വാഴ്ച രണ്ടുമുതല്‍ മൂന്നുഡിഗ്രി സെല്‍ഷ്യസ് വരെ ചൂടു കൂടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം.
തിങ്കളാഴ്ചയും സംസ്ഥാനത്ത് മിക്ക ജില്ലകളിലും ചൂട് സാധാരണനിലയെക്കാള്‍ കൂടുതലായിരുന്നു. കണ്ണൂരും കോഴിക്കോടും തിങ്കളാഴ്ച 36 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരുന്നു. കണ്ണൂരില്‍ 2.6 ഡിഗ്രി സെല്‍ഷ്യസിന്റെയും കോഴിക്കോട് 3.4 ഡിഗ്രി സെല്‍ഷ്യസിന്റെയും വര്‍ധനവാണ് കഴിഞ്ഞ
സംസ്ഥാനത്ത് ചൂടുകൂടുന്ന സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. പകല്‍സമയത്ത് മദ്യം പോലെയുള്ള ലഹരിപാനീയങ്ങള്‍ ഒഴിവാക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പകല്‍ 11 മുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പൊലീസുകാര്‍, മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധനാ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, ഇരുചക്ര വാഹന യാത്രക്കാര്‍ തുടങ്ങിയവര്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് കുറയ്ക്കണമെന്നും അതോറിറ്റി നിര്‍ദേശിക്കുന്നുണ്ട്.
ചൂടുമൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യസഹായം എത്തിക്കാനും ശ്രദ്ധിക്കണം. ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കാഴ്ചപരിമിതര്‍ക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."