സി.പി.എമ്മിന്റെ ന്യൂനപക്ഷ സ്‌നേഹം കുറുക്കന്‍ കോഴിയോട് പറഞ്ഞപോലെ: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കുറുക്കന്‍ കോഴിയോട് പറഞ്ഞതു പോലെയാണ് കേരളത്തില്‍ സി.പി.എമ്മിന്റെ ന്യൂനപക്ഷ സ്‌നേഹമെന്നും കേന്ദ്ര-സംസ്ഥാന ഭരണം ജനങ്ങളില്‍ പ്രതീക്ഷയേകാത്തതും ലക്ഷ്യമില്ലാത്തതുമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കോഴിക്കോട് ഇടിയങ്ങര മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തികനില തന്നെ തകര്‍ക്കുകയും സാധാരണക്കാരന്റെ ജീവിതം പരുങ്ങലിലാക്കുകയും ചെയ്തു. സാമ്പത്തിക സംവരണത്തിനെതിരേ വോട്ടുചെയ്തത് മോദിയുടെ നെഞ്ചത്ത് കൊണ്ടെന്നതിനു തെളിവാണ് അതിനെ പരിഹസിച്ചതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
പ്രളയാനന്തരം നവകേരള നിര്‍മാണം എന്ന ലേബലിലൂടെ ജനങ്ങളെ കബളിപ്പിച്ച് പണപ്പിരിവിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാട്ടപ്പിരിവിലൂടെ ബിനാമികളില്‍നിന്ന് ലഭിക്കുന്ന സഹായങ്ങളെ മറച്ചുവയ്ക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അബ്ദുസ്സമദ് അധ്യക്ഷനായി. സിദ്ദീഖലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സാജിദ് നടുവണ്ണൂര്‍, എന്‍.സി അബൂബക്കര്‍, സി.ടി സക്കീര്‍ ഹുസൈന്‍, കെ.ടി യൂസഫ്, കെ. കോയ, എ.വി അന്‍വര്‍, മിര്‍ഷാദ്, അഹമ്മദ്, അഷ്‌റഫ്, അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."