'ബൈപ്പാസ് റോഡുകള്‍ നിര്‍മിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണണം'
എടപ്പാള്‍: എടപ്പാള്‍ ജങ്ഷനിലെ ഗതാഗത കുരുക്ക് കുറക്കാന്‍ നിലവിലുള്ള ചെറിയ റോഡുകള്‍ വികസിപ്പിച്ച് ബൈപ്പാസ് റോഡുകളാക്കി മാറ്റണമെന്നാവശ്യം ശക്തമാകുന്നു. പൊന്നാനി റോഡിനും കുറ്റിപ്പുറം റോഡിനും ഇടയിലൂടെ കാറുകള്‍ അടക്കമുള്ള നാലുചക്ര വാഹനങ്ങള്‍ കടന്നുപോകുന്ന തരത്തില്‍ ബൈപാസ് വണ്‍വെ റോഡ് നിര്‍മിക്കുന്നതിന് എം.എല്‍.എ ഫണ്ടണ്ട് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് ഉദിനിക്കര പാലേപ്പാടം റോഡിന് സമീപത്തുള്ള ഇരുനൂറോളം കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം നേരത്തെ മന്ത്രി കെ.ടി.ജലീലിന് സമര്‍പ്പിച്ചിരുന്നു.
നിലവില്‍ എടപ്പാള്‍ കുറ്റിപ്പുറം റോഡിലെ ഗോവിന്ദ തിയറ്ററിന് സമീപത്തുനിന്നു തുടങ്ങി പാലേപ്പാടം റോഡ് വരെ എത്തുന്ന 200 മീറ്ററോളം വരുന്ന ഇടവഴി വികസിപ്പിച്ച് റോഡാക്കി മാറ്റുന്നതിന് എം.എല്‍.എ ഫണ്ടണ്ടില്‍ നിന്നു തുക അനുവദിച്ചിട്ടുണ്ടണ്ട്. ജങ്ഷനില്‍ മേല്‍പാലം നിര്‍മാണം ആരംഭിക്കുന്നതോടെ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നത് ഏറെ പ്രയാസകരമാകും. ഈ സാഹചര്യത്തില്‍ പുതിയ റോഡ് യാഥാര്‍ഥ്യമാക്കുന്നത് പ്രയോജനപ്രദമാകുമെന്ന് നിവേദനത്തില്‍ ചൂണ്ടണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത് റോഡ് യാഥാര്‍ഥ്യമാക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."