നടിയെ അക്രമിച്ച കേസ്: മറുപടി നല്കാന് ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്കാന് ഒരാഴ്ച സമയം വേണമെന്ന് നടന് ദിലീപ്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ട് ദിലീപ് സുപ്രിം കോടതിയില്‍ അപേക്ഷ നല്കി.
ദിലീപിന് മെമ്മറി കാര്‍ഡ് കൈമാറാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിനുള്ള മറുപടി നല്കാന് തനിക്ക് ഒരാഴ്ചത്തെ സമയം വേണമെന്നാണ് ദിലീപ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ട്. അതും തന്റെ ആവശ്യത്തിന് കാരണമായി ദിലീപ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. അപേക്ഷ നാളെ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസില്‍ ഹാജരാകാന്‍ മുതിര്‍ന്ന അഭിഭാഷകനായ ഹരീന് പി.റാവലിനെ പ്രോസിക്യൂഷന് നിയോഗിച്ചിരുന്നു.
കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയിലുള്ള തുടര്‍വാദം നാളെ സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് എടുക്കാനിരിക്കുകയാണ്. അതിനിടെയാണ് സമയം നീട്ടണമെന്ന ആവശ്യവുമായി ദിലീപ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."