അന്തരീക്ഷ മലിനീകരണം: ഗഡ്കരിയുടെ പക്കല്‍ പുതിയ ആശയങ്ങളുണ്ട്; സുപ്രിംകോടതിയിലേക്ക് ക്ഷണിച്ച് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിന് നവീന ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് സാധിക്കുമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപെട്ട് സര്‍ക്കാരിന്റെ നയം രൂപീകരിക്കുന്നത് സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഈ പരാമര്‍ശം നടത്തിയത്. ഇക്കാര്യത്തില്‍ ഗഡ്കരിക്ക് കോടതിയെ സഹായിക്കാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
എന്നാല്‍, വിഷയത്തില്‍ മറുപടി നല്കാന് സര്‍ക്കാര്‍ അഭിഭാഷകന് തയ്യാറായില്ല. മന്ത്രിയെ കോടതിയിലേയ്ക്ക് വിളിച്ചുവരുത്തുന്നതാണെന്ന് കരുതരുതെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുന്ന ഒരാള്‍ വേണം എന്നുള്ളതുകൊണ്ടാണ് ഇതു പറയുന്നതെന്നും കോടതി വിശദീകരിച്ചു.
വായു മലിനീകരണത്തിന് അവശിഷ്ടങ്ങള്‍ കത്തിക്കുന്നതടക്കം നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും മോട്ടോര്‍ വാഹനങ്ങളാണ് പ്രധാന കാരണമെന്ന് കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."