മലിനീകരണത്തിനെതിരേ പാറേക്കാട്ടുക്കര നിവാസികള്‍ പ്രക്ഷോഭത്തിലേക്ക്
മുരിയാട്: പഞ്ചായത്തിലെ നാലാം വാര്‍ഡ് പാറേക്കാട്ടുക്കരയില്‍ ശുദ്ധജലവും ശുദ്ധവായുവും മലിനമാക്കുന്ന അനഃധികൃത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുക്കാര്‍ പ്രക്ഷോഭത്തിലേക്ക്.
കാന്‍സര്‍ രോഗത്തിന് കാരണമായേക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെയും കാലിത്തീറ്റ-കോഴിത്തീറ്റ നിര്‍മാണ സ്ഥാപനത്തിന്റെയും അനധികൃത പ്രവര്‍ത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുക്കാര്‍ സമരരംഗത്തേക്കിറങ്ങിയിട്ടുള്ളത്. പുതിയ പഞ്ചായത്ത് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ കമ്പനിയുടെ അനധികൃത നിര്‍മാണത്തെ സാധൂകരിച്ച് നിയമപരമായി പ്രവര്‍ത്തനം നടത്തുന്നതിന് അനുവാദം നല്‍കണമെന്നാവശ്യപ്പെടുന്നതില്‍ അഴിമതിയുണ്ടെന്നാണ് നാട്ടുക്കാരുടെ ആരോപണം. ജനസാന്ദ്രമായ സ്ഥലത്ത് കാലിത്തീറ്റ കോഴിത്തീറ്റ കമ്പനി ലൈസന്‍സ് പോലും ലഭിക്കാതെ പ്രവര്‍ത്തനം ആരംഭിച്ചതായി നാട്ടുക്കാര്‍ പരാതിപ്പെടുന്നു. ഈ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കരുതെന്ന് പ്രദേശവാസികള്‍ പഞ്ചായത്തധികൃതരോട് അവശ്യപ്പെട്ടിട്ടും വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ചില പഞ്ചായത്തംഗങ്ങള്‍ ഇവര്‍ക്ക് അനധികൃതമായി ലൈസന്‍സ് നല്‍കുന്നതിന് ശ്രമിക്കുകയാണെന്നും നാട്ടുക്കാര്‍ ആരോപിച്ചു.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് പാറേക്കാട്ടുക്കര റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് മുരിയാട് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണയും ഉപവാസവും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു
സമരത്തിന് കോണ്‍ഗ്രസ് പിന്തുണയുണ്ടാകുമെന്ന് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് മുരിയാട് മണ്ഡലം പ്രസിഡന്റുമാരായ ഐ.ആര്‍.ജെയിംസ്, വിപിന്‍ വെള്ളയത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."