വെടിയുണ്ട കാണാതായ സംഭവം:സി.ബി.ഐ അന്വേഷിക്കേണ്ടെന്ന് ഹൈക്കോടതി
കൊച്ചി:പൊലിസിന്റെ വെടിയുണ്ട കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി.പത്രവാര്ത്തകര്ക്കു പുറമേ മറ്റുരേഖകളോ തെളിവുകളോ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഹൈക്കോടതി തള്ളിയത്.
പൊലീസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കേണ്ടത് മറ്റൊരു ഏജന്‍സിയാണെന്ന് നേരത്തെ കോടതികള്‍ നിലപാടെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള അന്വേഷണം നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊതുപ്രവര്ത്തകന് ജോര്‍ജ് വട്ടുകുളമാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. അതേസമയം, സിബിഐയോ എന്‍ഐഎയോ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശി സമര്‍പ്പിച്ച മറ്റൊരു ഹരജി കൂടി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് പരിശോധന നടത്തിയ ആഭ്യന്തര വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. തോക്കുകളും വെടിയുണ്ടകളും കാണാതായി എന്ന സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."