റിയാദ് ഒ.ഐ.സി.സി ഒമ്പതാം വാര്‍ഷികാഘോഷം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
റിയാദ്: ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഒമ്പതാം വാര്‍ഷികാഘോഷം ഫെബ്രുവരി 21 നു നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ റിയാദിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ബിസിനസ് രംഗത്ത് ഉന്നതിയിലെത്തിയ മൂന്നു വ്യക്തികളെ ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി 'ഇന്‍ഡോ സൗദി ബിസിനസ്സ് എക്‌സലന്‍സ്' അവാര്‍ഡ് നല്‍കി ആദരിക്കും. റാഫി കൊയിലാണ്ടി, ഷാജു വാലപ്പന്‍, റഫീഖ് ഷറഫുദ്ധീന്‍ എന്നിവരാണ് അവാർഡിനർഹരായത്. രമേശ് ചെന്നിത്തല പരിപാടിയിൽ വെച്ച് ഇവർക്ക് അവാർഡ് സമ്മാനിക്കും.
വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് കലാപരിപാടികള്‍ ആരംഭിക്കും. പ്രശസ്ത പിന്നണി ഗായകന്മാരായ ഫ്രാങ്കോയും ആസിഫു കാപ്പാടും നയിക്കുന്ന ഗാനമേള, റിയാദിലെ കലാകാരന്‍മാര്‍ ഒരുക്കുന്ന വിവിധ കലാപരിപാടികള്‍, ന്യത്യ ന്യത്ത്യങ്ങളും അരങ്ങേറും. വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു വിപുലമായ പരിപാടികളാണ് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു മാസക്കാലമായി ഗ്രാമ ഫോണ്‍ മാപ്പിളപ്പാട്ട് മത്സരം, മക്കാനി 2020, ഫുഡ് മത്സരം, സ്‌പോര്‍ട്‌സ് തുടങ്ങി വിവിധ പരിപാടികളാണ് കമ്മിറ്റി സംഘടിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു ദിവസത്തെ സന്ദര്ശനത്തിനായി ജിദ്ദയില്‍ നിന്ന് റിയാദിലെത്തുന്ന ചെന്നിത്തലയെ ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ കുഞ്ഞി കുമ്പളയുടെ നേത്രത്വത്തിലുള്ള ഓ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിക്കും. വാർഷികം മഹാസമ്മേളനമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, ജനറല്‍ സെക്രട്ടറി സജി കായംകുളം, ട്രഷറര്‍ നവാസ് വെള്ളിമാട് കുന്ന്, വൈസ് പ്രസിഡന്റുമാരായ സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."