HOME
DETAILS

ദേശീയ ദുരന്തനിവാരണ സേന ജില്ലയില്‍

  
backup
January 22 2019 | 06:01 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b4%a3-%e0%b4%b8%e0%b5%87%e0%b4%a8-%e0%b4%9c

മലപ്പുറം: ദുരന്ത നിവാരണത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും പ്രളയാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്ത സാധ്യതകള്‍ വിലയിരുത്തുന്നതിനും ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം ജില്ലയിലെത്തി. ആര്‍ക്കോണത്ത്‌നിന്ന് എന്‍.ഡി.ആര്‍.എഫ് ടീം കമാന്‍ഡര്‍ എ.കെ അമറിന്റെ നേതൃത്വത്തില്‍ എട്ട് പേരടങ്ങുന്ന സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നത്.  ഇന്നലെ ജില്ലയിലെത്തിയ സംഘം രാവിലെ ജില്ലാകലക്ടര്‍ അമിത് മീണയുമായും ജില്ലയിലെ ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. പ്രളയം ഏറ്റവുമധികം ആഘാതമുണ്ടാക്കിയ പ്രദേശങ്ങളില്‍ 31 വരെ സംഘം സന്ദര്‍ശനം നടത്തും. ഭാവിയില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ഏകോപിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ദൗത്യം. ഇതിന്റെ ഭാഗമായി ജില്ലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും ദുരന്തങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കും. ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയെക്കുറിച്ച് വിവരശേഖരണം നടത്തും. ജില്ലാഭരണകൂടം തയാറാക്കിയ മാപ്പുകളും ഇതിനായി പ്രയോജനപ്പെടുത്തും.
ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കും. മറ്റ് സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. പ്രളയം നാശം വിതച്ച പൊന്നാനി, തിരൂര്‍ താലൂക്കുകളിലാണ് ഇന്നത്തെ സന്ദര്‍ശനം. രാവിലെ പൊന്നാനിയിലെത്തുന്ന സംഘം പുറത്തൂര്‍, വെളിയങ്കോട് എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. നാളെ പൊന്നാനി എം.ഇ.എസ് കോളജില്‍ നടക്കുന്ന പരിപാടിയില്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ദുരന്തനിവാരണ ബോധവല്‍ക്കരണ ക്ലാസ് നല്‍കും. 25ന് കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ബോധവല്‍ക്കരണ പരിപാടി.
24ന് തവനൂരിലെ വൃദ്ധസദനം സന്ദര്‍ശിക്കുന്ന സംഘം 26 ന് മലപ്പുറം ഫയര്‍ സ്റ്റേഷനും മഞ്ചേരി മെഡിക്കല്‍ കോളജും സന്ദര്‍ശിക്കും. 27 ന് ചേളാരി ഐ.ഒ.സി പ്ലാന്റിലാണ് സന്ദര്‍ശനം. 28ന് നിലമ്പൂരില്‍ ഉരുള്‍പൊട്ടലുണ്ടായ ചെട്ടിയമ്പാറ മതില്‍മൂല കോളനി സന്ദര്‍ശിക്കും. നിലമ്പൂര്‍, കരുവാരകുണ്ട്, കല്‍ക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ 29ന് സന്ദര്‍ശനം നടത്തും.  30ന് നിലമ്പൂര്‍ മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും. വിദ്യാര്‍ഥികളും സന്നദ്ധ സംഘടനാപ്രവര്‍ത്തകരും പങ്കെടുക്കും. 31ന് ജില്ലാ കലക്ടറുമായും ജില്ലയിലെ ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥരുമായും വീണ്ടും കൂട്ടിക്കാഴ്ച നടത്തി വിവരശേഖരണത്തിന്റെ വിശദാംശങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago