കരിപ്പൂരില്‍ ഇടത്തരം വിമാന സര്‍വിസ്: റിസയുടെ വിസ്തീര്‍ണം കൂട്ടും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് ആരംഭിക്കുന്നതിനായി ഡി.ജി.സി.എ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റണ്‍വേയുടെ അറ്റത്തെ റിസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) വികസിപ്പിക്കും. വിമാനങ്ങള്‍ തെന്നി നീങ്ങിയാല്‍ പിടിച്ചു നിര്‍ത്തുന്ന സ്ഥലമാണ് റിസ.
ഇതിന്റെ വിസ്തീര്‍ണം 90ല്‍ നിന്ന് 240 ആക്കി മാറ്റും. ഇതോടെ ബോയിംഗ് 747 ഒഴികെയുളള വിമാനങ്ങള്‍ക്കുംഹജ്ജ് വിമാനങ്ങള്‍ക്കും അനുമതി ലഭിക്കും.
ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
റണ്‍വേ റീകാര്‍പ്പറ്റിംഗ് പൂര്‍ത്തിയായ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ 300,350 യാത്രക്കാരെ ഉള്‍ക്കൊളളുന്ന എ330 ടൈപ്പ് വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുളള പ്രാപ്തിയുണ്ടെന്ന് നേരത്തെ ഡി.ജി.സി.എ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിമാനത്താവള റീകാര്‍പ്പറ്റിംഗ് പൂര്‍ത്തിയായ റണ്‍വേ ബലപ്രാപ്തി നേടിയിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.
ഇതിനിടെ ആദ്യഘട്ടത്തില്‍ എ330 ടൈപ്പ് വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുളള അനുമതി നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയും ഡി.ജി.സി.എയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം എം.പി.മാരും ഇതു സംബന്ധിച്ച് ആവശ്യം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."