ഇന്‍വിറ്റേഷന്‍ വോളി: ഇന്ന് സെമിഫൈനല്‍
പയ്യന്നൂര്‍: ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളിയില്‍ പുരുഷ വിഭാഗത്തില്‍ സെമി ലൈനപ്പായി. വനിതാ വിഭാഗത്തില്‍ നാളെ ഫൈനലില്‍ കെ.എസ്.ഇ.ബി കേരള പൊലിസിനെ നേരിടും. ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ പുരുഷ വിഭാഗത്തില്‍ പൂള്‍ എ ചാംപ്യന്‍മാരായ ഒ.എന്‍.ജി.സി പൂള്‍ ബി രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ ഇന്‍കം ടാക്‌സിനെ നേരിടും. രണ്ടാം സെമിയില്‍ പൂള്‍ ബി ഒന്നാം സ്ഥാനക്കാരായ ബി.പി.സി.എല്‍ കൊച്ചി പൂള്‍ എ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ റെയില്‍വെയുമായി ഏറ്റുമുട്ടും. വനിതാ വിഭാഗം മത്സരത്തില്‍ സായി തലശേരി വെസ്റ്റേണ്‍ റെയില്‍വെയുമായി ഏറ്റുമുട്ടും.
പൂള്‍ എയില്‍ ഒന്നാം സ്ഥാനക്കാരെ കണ്ടെത്താനായി ഇന്നലെ നടന്ന മത്സരത്തില്‍ ഒ.എന്‍.ജി.സി ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വെയെ പരാജയപ്പെടുത്തി.(സ്‌കോര്‍ 17-25, 25-17, 25-18, 25-23). രാജ്യാന്തര താരങ്ങള്‍ അണിനിരന്ന ഒ.എന്‍.ജി.സിക്കെതിരെ ആദ്യ സെറ്റില്‍ വിജയം നേടാന്‍ റെയില്‍വെക്ക് കഴിഞ്ഞെങ്കിലും പിന്നീട് നിറം മങ്ങി. പിന്നീടുള്ള മൂന്ന് സെറ്റിലും ഉജ്വല കളി കാഴ്ചവച്ച ഒ.എന്‍.ജി.സി റെയില്‍വെയെ നിലംപരിശാക്കി.
ഏറെ പ്രതീക്ഷയോടെ പയ്യന്നൂരില്‍ ഇന്‍വിറ്റേഷന്‍ വോളിയിലെത്തിയ ഇന്ത്യന്‍ ആര്‍മി വോളിബോള്‍ ആസ്വാദകരെ തീര്‍ത്തും നിരാശയിലാഴ്ത്തി. കളിച്ച മൂന്ന് മത്സരവും പരാജയപ്പെട്ടാണ് ഇന്ത്യന്‍ ആര്‍മി മടങ്ങിയത്. ഫെഡറേഷന്‍ കപ്പ് വോളിയിലെ ജേതാക്കളായ സര്‍വീസസ് താരങ്ങളാണ് പയ്യന്നൂരിലെ വോളിയില്‍ അണിനിരന്നത്. അതിലപ്പുറം ടീമില്‍ പയ്യന്നൂരിലെ മൂന്ന് താരങ്ങളും ഉള്‍പ്പെട്ട ടീം കാണികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. മലയാളി സാന്നിധ്യവും വോളിയിലെ ശക്തര്‍ എന്ന നിലയിലും സംഘാടകര്‍ വലിയ ക്ലേശം അനുഭവിച്ചാണ് ഇന്ത്യന്‍ ആര്‍മിയെ എത്തിച്ചത്. ഇന്നലെ നടന്ന മസരത്തില്‍ ദുര്‍ബലരായ എസ്.ആര്‍.എം ചെന്നൈയോട് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് സൈന്യം പരാജയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."