യു.പിയില്‍ എം.എല്‍.എയ്‌ക്കെതിരേ ബലാത്സംഗത്തിന് കേസ്
ലഖ്‌നൗ: സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന യോഗി ഭരണത്തില്‍ എം.എല്‍എയ്‌ക്കെതിരേ വീണ്ടും ബലാത്സംഗത്തിന് കേസ്. ബി.ജെ.പി എം.എല്‍.എയ്ക്കും ആറു കുടുംബാംഗങ്ങള്‍ക്കും എതിരേയാണ് ബലാല്‍സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭദോഹി എം.എല്‍.എ രവീന്ദ്രനാഥ് ത്രിപാഠിക്കെതിരേയാണ് 40കാരി പരാതി നല്‍കിയത്.
എം.എല്‍.എയുടെ ബന്ധു സന്ദീപ് തിവാരി വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ സ്ത്രീ പിന്നീട് എം.എല്‍.എയെയും മറ്റുള്ളവരെയും പരാതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പൊലിസിന്റെ വിശദീകരണം. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും പൊലിസ് സൂപ്രണ്ട് രാം ബദന്‍ സിങ് അറിയിച്ചു.
ആറു വര്‍ഷമായി എം.എല്‍.എയുടെ ബന്ധു വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അധിക്ഷേപിക്കുകയായിരുന്നു എന്നും പരാതിയിലുണ്ട്. 2017 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഒരു മാസത്തോളം ഹോട്ടലില്‍ തടവില്‍വച്ചിരുന്നതായും അവിടെ വച്ച് എം.എല്‍.എ ചന്ദ്രഭൂഷണ്‍ ത്രിപാഠി, ദീപക് തിവാരി, നിതീഷ് തിവാരി, പ്രകാശ് തിവാരി എന്നിവര്‍ തന്നെ ബലാത്സംഗത്തിനിരയാക്കിയതായും യുവതി ചൂണ്ടിക്കാട്ടി.
യു.പിയിലെ ഉന്നാവില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസില്‍ മുന്‍ ബി.ജെ .പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ കോടതി ശിക്ഷിച്ചിരിക്കുകയാണ്. കേസിന്റെ ആരംഭ ഘട്ടത്തില്‍ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതൃത്വം സി.ബി.ഐ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."