HOME
DETAILS
MAL
അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം നിയമങ്ങള്‍ നടപ്പാക്കാത്തത്: ജില്ലാ ജഡ്ജ്
backup
March 03 2017 | 21:03 PM
കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്നതിന് കാരണം ശക്തമായ നിയമങ്ങളുടെ അഭാവമല്ല, മറിച്ച് അവ നടപ്പാക്കപ്പെടാത്തതാണെന്ന് കുടുംബ കോടതി ജില്ലാ ജഡ്ജ് എന്‍.ആര് കൃഷ്ണകുമാര്‍. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫിസിന്റെ ആഭിമുഖ്യത്തില്‍ പാരാലീഗല്‍ വളന്റിയര്‍മാര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോക്സോ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കെല്‍പ്പുള്ളതാണ്. എന്നാല്‍ പലകാരണങ്ങളാല്‍ കുറ്റക്കാര്‍ നിയമത്തിനു മുമ്പില്‍ ഹാജരാക്കപ്പെടാത്ത അവസ്ഥയാണ്. കുറ്റവാളികള്‍ രക്ഷപ്പെടാനിടയാവുന്ന സാഹചര്യമാണ് കൂടുതല്‍ ആളുകളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഷീബ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."