മെഡിക്കല്‍ കോളജിനു പണമില്ല; സമര സമിതി പ്രക്ഷോഭത്തിന്
ബദിയഡുക്ക: ജില്ലയുടെ സ്വപ്ന പദ്ധതിയായ കാസര്‍കോട് മെഡിക്കല്‍ കോളജ് കെട്ടിട നിര്‍മാണത്തിനു തുക വകയിരുത്താത്തത് ജില്ലയോടുള്ള അവഗണനയാണെന്നു ജനകീയ സമര സമിതി ഭാരവാഹികള്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ കാലയളവില്‍ അക്കാദമിക് ബ്ലോക്ക് കെട്ടിട നിര്‍മാണത്തിന് പ്രഭാകരന് കമ്മിഷന് പ്രഖ്യാപിച്ച കാസര്‍കോട് പാക്കേജില്‍ നിന്നു 68 കോടി രൂപ നീക്കിവെക്കുകയും ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീകോ കമ്പനിക്ക് പ്രവര്‍ത്തന ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. 10 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നു പ്രഖ്യാപനം നടത്തി വര്‍ഷം രണ്ടു പിന്നിടുമ്പോഴും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്. ഇതു ജില്ലയോടുള്ള അവഗണനയിലേക്കാണ് വിരല്‍ ചുണ്ടുന്നത്. ഇതിനെതിരേ സമരത്തിനു തയാറെടുക്കുമെന്നു ജനകീയ സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.
മാഹിന്‍ കേളോട്ട് അധ്യക്ഷനായി. ബാലകൃഷ്ണഭട്ട്, എസ്.എന്‍ മയ്യ, മൂസ ബി ചെര്‍ക്കള, അവിനാശ് റൈ, ശ്യാം പ്രസാദ് മാന്യ, നാരായണ ഭട്ട്, ഷംസുദ്ദീന് കിന്നിംഗാര്‍, യൂനുസ് തളങ്കര, കുഞ്ചാര്‍ മുഹമ്മദ് ഹാജി, ചാല്‍ക്കര അബ്ദുല്ല, അന്‍വര്‍ ഓസോണ്‍, അഷ്റഫ് മുനിയൂര്‍, ബഷീര്‍ ഫ്രണ്ട്സ്, ഡി ശങ്കര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."