HOME
DETAILS
MAL
യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സഊദി രാജാവുമായി കൂടിക്കാഴ്ച്ച നടത്തി
backup
February 20 2020 | 16:02 PM
റിയാദ്: ഇറാനെതിരെ കൂടുതൽ നടപടികളിലേക്ക് നീങ്ങുന്നതിനിടെ അമേരിക്കൻ സ്‌റ്റേറ്റ്
സെക്രട്ടറി മൈക്ക് പോംപിയോ സഊദിയിലെത്തി. വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നതിന് ഭാഗമായാണ് സഊദി സന്ദർശനം. സഊദിയിലെത്തിയ പോംപിയോ സഊദി ഭരണാധികാരി സൽമാൻ ബിൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇറാനെതിരെ യുദ്ധത്തിന്റെ വക്കോളമെത്തി അമേരിക്ക ഇറാനെതിരെ ഇപ്പോൾ കൂടുതൽ ഉപരോധമടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് ഗൾഫ് രാഷ്ട്ര പര്യടനം.
സെക്രട്ടറി മൈക്ക് പോംപിയോ സഊദിയിലെത്തി. വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നതിന് ഭാഗമായാണ് സഊദി സന്ദർശനം. സഊദിയിലെത്തിയ പോംപിയോ സഊദി ഭരണാധികാരി സൽമാൻ ബിൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇറാനെതിരെ യുദ്ധത്തിന്റെ വക്കോളമെത്തി അമേരിക്ക ഇറാനെതിരെ ഇപ്പോൾ കൂടുതൽ ഉപരോധമടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് ഗൾഫ് രാഷ്ട്ര പര്യടനം.
[caption id="attachment_818213" align="alignnone" width="630"] അമേരിക്കയിലെ സഊദി അംബാസിഡർ റീമ ബിൻത് രാജകുമാരി യു എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ സ്വീകരിക്കുന്നു[/caption]
ഇറാനെതിരെ കൂടുതൽ ശക്തമായ സമ്മർദ്ദം പ്രയോഗിക്കണമെന്നു റിയാദിലെത്തിയ പോംപിയോ വ്യക്തമാക്കി. ഇറാനുമായി ചർച്ചകൾക്ക് അമേരിക്ക സന്നദ്ധമാണെന്നും എന്നാൽ,അതിനു മുമ്പ് ഇറാൻ മാറ്റണമെന്നും ഗൾഫ് രാഷ്ട്ര യാത്രക്ക് മുമ്പായി പോംപിയോ വ്യക്തമാക്കിയിരുന്നു. രാജാവുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കയും സഊദിയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരു രാജ്യങ്ങളുടെയും നിലപാടുകളും അവലോകനം ചെയ്തതായി സഊദി വാർത്താഏജൻസി എസ്പിഎ റിപ്പോർട്ട് ചെയ്തു. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ എന്നിവരുമായും മൈക് പോംപിയോ കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ സ്റ്റേറ്റഡിപ്പാർട്മെന്റ് വ്യക്തമാക്കി.
തലസ്ഥാന നഗരിയിൽ വിമാനമിറങ്ങിയ മൈക്ക് പോംപിയോയെ അമേരിക്കയിലെ സഊദി അംബാസിഡർ റീമ ബിൻ ബന്ദർ രാജകുമാരി, സഊദിയിലെ അമേരിക്കൻ അംബാസിഡർ ജോൺ അബീസൈദ്, സഊദി പ്രോട്ടോകോൾ അണ്ടർ സിക്രട്ടറി അസാം ബിൻ അബ്ദുൽ കരിം അൽ ഖൈൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇറാനിൽ നിന്നുള്ള ഭീഷണികൾക്കിടെ മറുപടിയായി സഊദിയിൽ വിന്യസിച്ച യു എസ് സൈനികരെ വിന്യസിച്ച വ്യോമതാവളത്തിലെത്തി വിലയിരുത്തുകയും ചെയ്തു. നിലവിൽ 2500 യുഎസ് സൈനികരാണ് ഇവിടെയുള്ളത്. റീമ രാജകുമാരിയുടെ വസതിയിൽ ഒരു കൂട്ടം സഊദി അറേബ്യൻ വനിതാ ബിസിനസുകാരുമായും പോംപിയോ കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."