HOME
DETAILS

മരിച്ച ബസ് ജീവനക്കാര്‍ മികച്ച സേവനത്തിന് അംഗീകാരം നേടിയവര്‍

  
backup
February 21 2020 | 04:02 AM

%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae

 


കൊച്ചി: അവിനാശിയില്‍ അപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരായ ബൈജുവിനെയും ഗിരീഷിനെയും അത്രപെട്ടെന്ന് മലയാളികള്‍ക്കു മറക്കാനാവില്ല. മികവാര്‍ന്ന സേവനത്തിനു കഴിഞ്ഞവര്‍ഷം കെ.എസ്.ആര്‍.ടി.സി എം.ഡിയില്‍നിന്ന് അംഗീകാരം നേടിയവരാണ് ഇരുവരും. ഇവര്‍ 2018ല്‍ തങ്ങളുടെ ബസിലെ യാത്രക്കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിടുകയും യാത്രക്കാരിയുടെ ബന്ധുക്കള്‍ വരുന്നതുവരെ കൂട്ടിരിക്കുകയും ചെയ്ത സംഭവം അന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
കണ്ടെയ്‌നര്‍ ലോറിയിടിച്ച കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസിന്റെ ഡ്രൈവര്‍മാരിലൊരാളായ ബൈജുവായിരുന്നു അന്നു ബസ് ഓടിച്ചിരുന്നത്. 2018 ജൂണ്‍ മൂന്നിന് എറണാകുളത്തുനിന്നു പുറപ്പെട്ട ബംഗളൂരു വോള്‍വോ ബസില്‍ ഡ്രൈവറായിരുന്നു അദ്ദേഹം.
അസുഖബാധിതയായ യാത്രക്കാരിക്കു വേണ്ടിയായിരുന്നു അന്ന് ബസ് വേഗത്തില്‍ ആശുപത്രിയിലേക്കു കുതിച്ചത്. എന്നാല്‍ ആശുപത്രിയില്‍ വച്ച് യാത്രക്കാരിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചികിത്സിക്കണമെങ്കില്‍ ആരെങ്കിലും കൂടെനില്‍ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മറ്റു യാത്രക്കാര്‍ പിന്മാറിയപ്പോള്‍ ഡ്രൈവര്‍ ബൈജുവാണ് ഇവര്‍ക്ക് കൂട്ടിരുന്നത്. രണ്ടാം ഡ്രൈവര്‍ ഗിരീഷിനോട് ബസ് ഓടിക്കാന്‍ പറയുകയും ചെയ്തു. പിന്നീട് ബന്ധുക്കള്‍ എത്തിയ ശേഷമാണ് ബൈജു ആശുപത്രി വിട്ടത്. ബൈജു തന്നെയാണ് ഇക്കാര്യം അന്നു സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. പോസ്റ്റ് വൈറലായതോടെ അന്നത്തെ എം.ഡി ടോമിന്‍ തച്ചങ്കരി ഇരുവരെയും കത്തിലൂടെ അഭിനന്ദനമറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago