HOME
DETAILS
MAL
ക്ഷേത്രത്തില്‍ മാസവരി നല്‍കാനെത്തിയ യുവതിയെ ആക്രമിച്ചതായി പരാതി
backup
March 04 2017 | 00:03 AM
കോവളം : ക്ഷേത്രത്തില്‍ മാസവരി നിറപകാനെത്തിയ വനിതയെ ഒരു സംഘം ആക്രമിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. പരുക്കേറ്റ പാച്ചല്ലൂര്‍ സ്വദേശിനി രാഖി വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സ തേടി.
പാച്ചല്ലൂരിലെ ക്ഷേത്രത്തില്‍ അംഗമായ യുവതിയുടെ കുടുംബത്തിന്റെ മാസവരി സ്വീകരിക്കാത്തതിന്റെ കാരണം ചോദിച്ചെത്തിയ തന്നെ പത്തോളം പേര്‍ ചേര്‍ന്ന് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദിക്കുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ സംഘത്തിനെതിരെയും ഓഫിസ് രേഖകള്‍ നശിപ്പിച്ചുവെന്ന് കാണിച്ച് ക്ഷേത്രം ഭരണ സമിതി നല്‍കിയ പരാതിയില്‍ യുവതിക്കെതിരേയും കേസെടുത്തതായി തിരുവല്ലം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."