HOME
DETAILS
MAL
സഊദിക്കെതിരെ വീണ്ടും ബാലിസ്റ്റിക് ആക്രമണ ശ്രമം തകർത്തു; ജനവാസ കേന്ദ്രത്തെ ലക്ഷ്യമാക്കിയാണ് മിസൈൽ എത്തിയതെന്ന് സഖ്യസേന
backup
February 21 2020 | 15:02 PM
റിയാദ്: സഊദി അറേബ്യക്കെതിരെ വീണ്ടും ഹൂതി ആക്രമണ ശ്രമം. യമനിലെ ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ലക്ഷ്യം കാണാതെ തകർക്കാൻ കഴിഞ്ഞതായി സഊദി വ്യോമ പ്രതിരോധ സേന അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് സഊദി നഗരികളെ ലക്ഷ്യമാക്കി മിസൈൽ കുതിച്ചെത്തിയത്. ജനവാസ കേന്ദ്രത്തെ ലക്ഷ്യമാക്കിയാണ് മിസൈൽ എത്തിയതെന്നും എന്നാൽ ലക്ഷ്യസ്ഥാനം എത്തുന്നതിനു മുമ്പ് തന്നെ തകർത്തതായും സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന അറിയിച്ചു. യമനിലെ സൻആയിലെ ഹൂതി കേന്ദ്രത്തിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്നും സഊദി പട്ടണങ്ങളെയാണ് ലക്ഷ്യമാക്കിയതെന്നും സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി.
വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമമുണ്ടായത്. എന്നാൽ, ഏത് നഗരത്തെയാണ് മിസൈൽ ലക്ഷ്യമാക്കി എത്തിയതെന്ന് സഊദി അധികൃതർ വ്യക്തമാക്കിയിട്ടില്ല. എങ്കിലും പടിഞ്ഞാറൻ നഗരങ്ങളെ ലക്ഷ്യമാക്കിയാണ് മിസൈൽ വന്നതെന്നാണ് വിവരം.
അതേസമയം, യെമൻ പ്രശ്ന പരിഹാരം കാണുന്നതിന് ഹൂതികൾ യാതൊരു ഗൗരവവും കാണുന്നില്ലെന്നതാണ് പുതിയ ആക്രമണ ശ്രമത്തിലൂടെ വ്യക്തമാകുന്നതെന്ന് സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."