ബജറ്റ്: തലസ്ഥാന വികസനത്തിന് വിപുലമായ പദ്ധതികള്‍
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വിപുലമായ പദ്ധതികളുമായി സംസ്ഥാന ബജറ്റ്്. റോഡ് വികസനത്തിനും ഫ്‌ളൈ ഓവര്‍ നിര്‍മാണങ്ങള്‍ക്കുമായി 942 കോടിയിലധികം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുനരധിവാസത്തിന് മുന്‍ഗണന നല്‍കും.മലയോര ഹൈവേക്ക് സമാന്തരമായി ജില്ലയില്‍ റീച്ചുകള്‍ ടെന്‍ഡര്‍ വിളിച്ച് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും.കൂടാതെ കരമന-വെള്ളറട റോഡ് നവീകരണത്തിനും കരമന കളിയിക്കാവിള രണ്ടാംഘട്ടം, കഴക്കൂട്ടം കേശവദാസപുരം എന്നിവക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്.
മറ്റുള്ളവ
ഒറ്റനോട്ടത്തില്‍
വികസന മേഖല
അഞ്ചുതെങ്ങ് വക്കം ഗ്രാമപഞ്ചായത്തില്‍ കായിക്കര പാലം നിര്‍മിക്കുന്നതിന് 25 കോടി
കിഴക്കേക്കോട്ട മണക്കാട് (അട്ടക്കുളങ്ങര) ഫ്‌ളൈ ഓവറിനായി 30 കോടി
വെള്ളായണി കായല്‍ കക്കാമൂല ബണ്ട് റോഡിലെ പാലം നിര്‍മിക്കുന്നതിന് 25 കോടി
ടെക്‌നോപാര്‍ക്കിന്റെ വികസനത്തിനായി 84 കോടി
ആര്‍.സി.സിക്ക് 66 കോ ടി
നാവായിക്കുളം കുടവൂര്‍ റിങ് റോഡിന് 20 കോടി
പള്ളിമുക്ക് മെഡിക്കല്‍ കോളജ് റോഡിന് 25 കോടി
പഴകുറ്റി മംഗലപുരം റോഡിന് 200 കോടി
പാറശാല പഞ്ചമൂട് റോഡിന് 15 കോടി
പരശുവന്നര അരുവിക്കര കീഴാറൂര്‍ റിങ് റോഡിന് പത്ത് കോടി
പഴയചന്ത കുടവനാട് റോഡിന് 32 കോടി
മണ്ണന്തല പൗഡിക്കോണം റോഡിന് 200 കോടി
അമരവിളകുടപ്പന സൂരവക്കാണി റോഡിന് 30 കോടി
മുളവന പേരയം എന്‍.എസ്.എസ് കോളജ് റോഡിന് പത്ത് കോടി
മണക്കാട് ആറ്റുകാല്‍ ക്ഷേത്രം റോഡിന് 30 കോടി
വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനത്തിന് 100 കോടി
വിതുര ബോണക്കാട് റോഡിന് 35 കോടി
കരമന മുതല്‍ നെടുങ്കാട് കാലടി വരെയുള്ള റോഡിന് 20 കോടി
കാരേറ്റ് കല്ലമ്പലം റോഡിന് 20 കോടി
ശിവഗിരി തൊടുവേ പാലം ശിവഗിരിപാലം അപ്രോച്ച് റോഡുകള്‍ക്കായി 30 കോടി
വെഞ്ഞാറമൂട് ബൈപ്പാസിന് 25 കോടി
തിരുവനന്തപുരം നെയ്യാര്‍ ഡാമിന് 15 കോടി
ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് എന്ന ലോക ബാങ്ക് സ്‌കീമില്‍ നെയ്യാര്‍ ഡാമിനെ ഉള്‍പ്പെടുത്തും
ശംഖുമുഖം വേളി റോഡിന് 30 കോടി
തിരുവനന്തപുരത്ത് ലൈഫ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കും
പൊന്മുടിയില്‍ ടൂറിസത്തിന് കൂടുതല്‍ പശ്ചാത്തല സൗകര്യമൊരുക്കും
കോവളം, വര്‍ക്കല, നെയ്യാര്‍ എന്നിവിടങ്ങളിലെയും പശ്ചാത്തല സൗകര്യം വികസിപ്പിക്കും
തിരുവനന്തപുരം നെയ്യാര്‍ ബദല്‍ സ്രോതസിന് 150 കോടി
ചിറയിന്‍കീഴ് മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിക്കായി പത്ത് കോടി
വിദ്യാഭ്യാസ മേഖല
കേരള സര്‍വ്വകലാശാലക്ക് പദ്ധതിക്കായി 26 കോടി
കാര്‍ഷിക സര്‍വ്വകലാശാലക്ക് 75 കോടി
എ .പി .ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വ്വകലാശാലക്ക് 31 കോടി
ആര്യനാട് ഗവ. വി.എച്ച്.എസ്.എസ്, ആറ്റിങ്ങല്‍ ഗവ. ബി.എച്ച്.എസ്.എസ്, പട്ടം ഗവ. എച്ച്.എസ്.എസ്, വര്‍ക്കല ഗവ. എച്ച്.എസ്.എസ്, മുദാക്കല്‍ ഇളമ്പ ഗവ. എച്ച്.എസ്.എസ്, നെടുമങ്ങാട് ഗവ. ജി.എച്ച്.എസ്.എസ്, വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസ്, കഴക്കൂട്ടം ഗവ. എച്ച്.എസ്.എസ്, മണക്കാട് ഗവ. ജി.എച്ച്.എസ്.എസ്, മാരായമുട്ടം ഗവ. എച്ച്.എസ്.എസ്, മലയിന്‍കീഴ് ഗവ. ഡി.എച്ച്.എസ്.എസ്, ബാലരാമപുരം ഗവ. എച്ച്.എസ്.എസ്, നെയ്യാറ്റിന്‍കര ഗവ. എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും
കുളത്തൂര്‍ ഗവ. വി ആന്‍ഡ് എച്ച് .എസ് .എസ്, വെള്ളനാട് ഗവ. വി .ആന്‍ഡ് എച്ച് .എസ് .എസ്, വട്ടിയൂര്‍ക്കാവ് വി ആന്‍ഡ് എച്ച് .എസ് .എസ്, കല്ലറ ഗവ. വി .എച്ച് .എസ് .എസ്, ഞെക്കാട് ഗവ. വി. എച്ച് .എസ്. എസ്, കോട്ടണ്‍ഹില്‍ ഗവ. ജി .എച്ച് .എസ് .എസ്, വെങ്ങാനൂര്‍ മോഡല്‍ എച്ച് .എസ് .എസ്, കമലേശ്വരം ഗവ. എച്ച് .എസ് .എസ്, കുളത്തൂര്‍ ഗവ. എച്ച് .എസ് .എസ്, ഭരതന്നൂര്‍ ഗവ. എച്ച് എസ് .എസ്, കന്യാകുളങ്ങര ഗവ. ജി .എച്ച് .എസ് .എസ്, തോന്നയ്ക്കല്‍ ഗവ. എച്ച് .എസ് .എസ്, ആറ്റിങ്ങല്‍ ഗവ. ജി .എച്ച് .എസ് .എസ്, കിളിമാനൂര്‍ ഗവ. എച്ച് .എസ്. എസ്, മിതൃമ്മല ഗവ. ബി .എച്ച് .എസ് .എസ്, നാവായിക്കുളം ഗവ. എച്ച് .എസ് .എസ്, പാളയംകുന്ന് ഗവ. എച്ച് .എസ് .എസ്, അവനവഞ്ചേരി ഗവ. എച്ച് .എസ്, ആറ്റിങ്ങല്‍ ഡയറ്റ് എച്ച് .എസ് എന്നീ സ്‌കൂളുകളെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പൊതുവിദ്യാഭ്യാസ സ്‌കീമിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി
സാംസ്‌കാരിക മേഖല
നിശാഗന്ധി നൃത്ത സംഗീതോത്സവം, ഓണോഘോഷം തുടങ്ങിയവയുടെ പ്രചാരത്തിനായും തുക വകയിരുത്തി
തിരുവനന്തപുരം, പൊന്‍മുടി എന്നിവിടങ്ങളില്‍ ടൂറിസം ഗസ്റ്റ് ഹൗസുകളുടെ നവീകരണത്തിനും പുതിയ ബ്ലോക്കുകള്‍ നിര്‍മിക്കുന്നതിനും തുക
മാനവീയം വീഥിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം
ഒ.എന്‍.വിയുടെ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നതിന് രണ്ട് കോടി
തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് ഒറ്റത്തവണ ധനസഹായമായി 30 ലക്ഷം
സ്വദേശാഭിമാനി മീഡിയ ഹബ്ബിന് 20 ലക്ഷം
സംഗീത ഭാരതിക്കായി പത്ത് ലക്ഷം
വര്‍ക്കല ശ്രീകൃഷ്ണ ഡാന്‍സ് ആന്‍ഡ് മ്യൂസിക് അക്കാദമിക്കായി പത്ത് ലക്ഷം
പുതിയ എം.എല്‍.എ ഫ്‌ളാറ്റുകളുടെ നിര്‍മാണം ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കും. ഒറ്റ റവന്യൂ ഡിവിഷന്‍ മാത്രമുള്ള ജില്ലയില്‍ ഓരോ റവന്യൂ ഡിവിഷന്‍കൂടി രൂപീകരിക്കാന്‍ നടപടി സ്വീകരിക്കും. തലസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫിസ് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 49 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഫിനാന്‍സിങ് രീതിയെക്കുറിച്ച് അവസാന തീരുമാനം എടുത്തുകഴിഞ്ഞാല്‍ ഈ വര്‍ഷം നിര്‍മാണം ആരംഭിക്കാന്‍ കഴിയും. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായും തുക വകയിരുത്തലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."