HOME
DETAILS

നിരോധിത കീടനാശിനി ഉപയോഗം: ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം വരുന്നു

  
backup
January 23 2019 | 05:01 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%80%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b6%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%82

തമീം സലാം കാക്കാഴം


കൊച്ചി: നിരോധിത കീടനാശിനി ഉപയോഗം ക്രിമിനല്‍ കുറ്റമാക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ തയാറെടുത്ത് സര്‍ക്കാര്‍. ഇത്തരം കീടനാശിനികളുടെ ഉപയോഗം ക്രിമിനല്‍ കുറ്റമായി കണ്ട് നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. നെല്‍വയലുകളിലെ മാരക കീടനാശിനി പ്രയോഗം കണ്ടില്ലെന്ന് നടിക്കുന്ന വകുപ്പിന്റെ അനാസ്ഥയെക്കുറിച്ച് സുപ്രഭാതം കഴിഞ്ഞ ദിവസം വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ നെല്‍വയലുകളാല്‍ സമൃദ്ധമായ കുട്ടനാട്ടിലുള്‍പ്പടെ നിരോധിത കീടനാശിനികളുടെ ഉപയോഗം വര്‍ധിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. നിരോധിച്ച കീടനാശിനികള്‍ പേര് മാറ്റി വ്യാപകമായി മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. കൊള്ള ലാഭം കൊയ്യുന്ന ഇത്തരം കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ കര്‍ഷകസമിതികള്‍ക്കോ നേരിട്ട് കീടനാശിനി വിതരണം ചെയ്യാന്‍ പാടില്ലെന്ന കൃഷിവകുപ്പ് നിര്‍ദേശവും നടപ്പിലാവുന്നില്ല.
അതേസമയം തിരുവല്ലയില്‍ ഉപയോഗിച്ചത് സംസ്ഥാനത്ത് ഉപയോഗിക്കാന്‍ പാടില്ലാത്ത കീടനാശിനിയാണെന്ന് കൃഷി മന്ത്രി വ്യക്തമാക്കി. ഇത് കാര്‍ഷിക സര്‍വകലാശാല നിര്‍ദേശിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടതല്ല. കൃഷി ഓഫിസറുടെ കുറിപ്പോടെ മാത്രമേ വാങ്ങാനും അനുവാദമുള്ളൂ. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇത് കേരളത്തിലെത്തിയതെന്നത് ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു.
നിരോധിത കീടനാശിനികള്‍ പല സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഒളിച്ചു കടത്തുന്നുണ്ട്. ഇതു കണ്ടുപിടിക്കുന്നതിന് കര്‍ഷകര്‍ തന്നെ മുന്നോട്ടുവരേണ്ടതാണ്. തിരുവല്ലയില്‍ ഉപയോഗിച്ച കീടനാശിനി പല സ്ഥലത്തും ഉപയോഗിക്കുന്നതായി പിന്നീട് നടന്ന റെയ്ഡില്‍ മനസിലായി. പല കടകളില്‍ നിന്നും ഇത് കണ്ടെടുത്തു. ഒരിക്കലും റീട്ടെയില്‍ ഷോപ്പില്‍ വരാന്‍ പാടില്ലാത്ത ഒന്നാണിത്. കീടനാശിനി ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിനായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ 2016 മുതല്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. 1289 മെട്രിക് ടണ്‍ കീടനാശിനി ഉപയോഗിച്ചിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 850 മെട്രിക് ടണ്ണായി കുറഞ്ഞത് അങ്ങനെയാണെന്നും മന്ത്രി പറഞ്ഞു.

 

'വിരാട് ': നെല്‍കൃഷിക്ക്  അനുമതിയില്ലാത്ത കീടനാശിനി

ടി.എസ് നന്ദു


കൊച്ചി: സംസ്ഥാന വ്യാപകമായി നെല്‍കൃഷിക്ക് അനധികൃതമായി ഉപയോഗിക്കുന്ന മിശ്രിത കീടനാശിനിയായ 'വിരാട്' പരുത്തി, വഴുതന കൃഷികള്‍ക്കു വേണ്ടി മാത്രം ഉള്ളതെന്ന് വിദഗ്ധര്‍. തിരുവല്ല പെരിങ്ങരയില്‍ ഉപയോഗിച്ചതും വിരാട് തന്നെയായിരുന്നു. കീടനാശിനികള്‍ക്ക് ദേശീയ തലത്തില്‍ അനുമതി കൊടുക്കുന്ന കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ്‌സ് ബോര്‍ഡ് ആന്‍ഡ് രജിസ്‌ട്രേഷന്‍ കമ്മിറ്റി (സി.ഐ.ബി.ആര്‍.സി) ക്കു മുന്‍പാകെ വിരാട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പരുത്തി, വഴുതന എന്നീ വിളകളിലെ തണ്ടുതുരപ്പന്‍, ഇലതീനി പുഴുക്കള്‍ക്കെതിരേ ഉപയോഗിക്കാനുള്ള കീടനാശിനി എന്ന നിലയ്ക്കാണ്. ഉല്‍പന്നത്തിന്റെ ഉപയോഗക്രമ (ലേബല്‍ ക്ലയിം)ത്തിലും ഇത് നെല്‍കൃഷിക്കായി ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഓര്‍ഗാനോ ഫോസ്‌ഫേറ്റ് വിഭാഗത്തില്‍പ്പെട്ട ക്യുനാല്‍ഫോസ്, പൈറത്രോയിഡ് ഇനത്തില്‍പ്പെട്ട സൈപ്പര്‍മെത്രിന്‍ എന്നീ രണ്ട് കീടനാശിനികളുടെ മിശ്രിതമാണ് യുനൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് ഇന്ത്യ (യു.പി.എല്‍) പുറത്തിറക്കുന്ന 'വിരാട്'. 20 ശതമാനം ക്യുനാല്‍ഫോസും മൂന്ന് ശതമാനം മാത്രം സൈപ്പര്‍മെത്രിനുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും വെവ്വേറെയായി വിവിധ കൃഷികള്‍ക്ക് നിലവില്‍ ഉപയോഗിച്ചു വരുന്നുണ്ട്. അതിന് അനുമതിയുമുണ്ട്. എന്നാല്‍ ഇവയുടെ മിശ്രിതം ചേര്‍ത്തുണ്ടാക്കിയ ഉല്‍പന്നമായ വിരാടിന്റെ ലേബല്‍ ക്ലയിമില്‍ ഇതുപയോഗിക്കാവുന്ന വിളകളായി പരുത്തി, വഴുതന എന്നിവ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയ്‌ക്കൊപ്പം നെല്ലുകൂടി ചേര്‍ക്കണമെങ്കില്‍ ഇതിനായി പരീക്ഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ടുമായി സി.ഐ.ബി.ആര്‍.സിക്ക് വീണ്ടും പണമടച്ച് അപേക്ഷ സമര്‍പ്പിക്കണം. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുകയും ചെയ്യും. പെരിങ്ങര സംഭവത്തില്‍ ഇക്കാര്യവും കൃഷിവകുപ്പ് പരിഗണിക്കുന്നുണ്ട്. കീടനാശിനികളുടെ അനധികൃത ഉപയോഗത്തിനു പിന്നില്‍ ഏജന്റുമാരാണെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  17 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 days ago