ബജറ്റ് ചോര്‍ച്ച ധനമന്ത്രിയുടെ കോലം കത്തിക്കാന്‍ ശ്രമം; ആര്‍.വൈ.എഫ് നേതാക്കളെ സി.പി.എം പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനുമുന്നില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ കോലം കത്തിക്കാന്‍ ശ്രമിച്ച ആര്‍.വൈ.എഫ് നേതാക്കളെ സി.പി.എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിച്ചതച്ചു. അഞ്ഞൂറോളം സി.പി.എം പ്രവര്‍ത്തകരാണ് ഇരുപതില്‍ താഴെ മാത്രമുണ്ടായിരുന്ന ആര്‍.വൈ.എഫുകാരെ മര്‍ദിച്ചത്.
ആര്‍.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഷിബു കോരാണി, ജനറല്‍ സെക്രട്ടറി കുറ്റിച്ചല്‍ പ്രിജി, ജില്ലാ പ്രസിഡന്റ് യു.പി.ബോബി, അഷ്‌ക്കര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആര്‍.എസ്.എസ് വധഭീഷണിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സി.പി.എം പ്രവര്‍ത്തകരാണ് നഗരമധ്യത്തില്‍ പൊലിസിന്റെ കണ്‍മുന്നില്‍ ആര്‍.വൈ.എഫ് നേതാക്കളെ തല്ലിച്ചതച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.ശിവന്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. സെക്രട്ടേറിയറ്റിനുമുന്നിലെത്തിയപ്പോഴാണ് ധനമന്ത്രിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ച ആര്‍.വൈ.എഫ് നേതാക്കള്‍ ആക്രമിക്കപ്പെട്ടത്.
സി.പി.എം പ്രവര്‍ത്തകര്‍ അഴിഞ്ഞാടുമ്പോള്‍ വന്‍ പൊലിസ് സന്നാഹം നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നു. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ നേതാക്കളും തയാറായില്ല.
അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി സന്ദര്‍ശിച്ചു. പ്രതിഷേധിക്കുന്നവരെ ക്രൂരമായി അടിച്ചോതുക്കുന്ന സി.പി.എമ്മിന്റെ അക്രമശൈലി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ധനമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയ്‌ക്കെതിരെയാണ് ആര്‍.വൈ.എഫ് നേതാക്കള്‍ പ്രതിഷേധിച്ചത്. തങ്ങളുടെ ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നവരെ അക്രമശൈലിയിലൂടെ നേരിടുന്നത് ജനാധിപത്യവിരുദ്ധമാണ്. മര്‍ദനത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."