ഏഴ് ട്രെയിനുകള്‍ക്ക് ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചു
കൊല്ലം: പുതുതായി ഏഴ് ട്രെയിനുകള്‍ക്ക് ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ച് ഉത്തരവായതായി എന്‍.കെ പ്രേമചന്ദ്രന് എം.പി അറിയിച്ചു. ഇന്‍ഡോര്‍-തിരുവനന്തപുരം അഹല്യനഗരി എക്സ്പ്രസിന് (22645) എറണാകുളം മുതല്‍ തിരുവനന്തപുരം വരെ എസ് 10, എസ് 11 കോച്ചുകളും, മുംബൈ കന്യാകുമാരി എക്സപ്രസി(16381) ന് എറണാകുളം മുതല്‍ കന്യാകുമാരി വരെ എസ് 9, എസ് 10 കോച്ചുകളും ഡി-റിസര്‍വ്ഡ് ആക്കിയിട്ടുണ്ട്. ഈ രണ്ടു ട്രെയിനുകളിലും യാത്രക്കാര്‍ക്ക് ഡി-റിസര്‍വ്ഡ് സൗകര്യം ഇന്നു മുതല്‍ ലഭിക്കും. ട്രെയിന്‍ നമ്പര്‍ 12218 ചണ്ഡിഗര്‍ - കൊച്ചുവേളി എക്സപ്രസിന് ഷൊര്‍ണൂര്‍ മുതല്‍ കൊച്ചുവേളി വരെ എസ് 8, എസ് 9 കോച്ചുകളിലും, ട്രെയിന്‍ നമ്പര്‍ 22656 നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്സ്പ്രസിന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെ എസ് 7, എസ് 8 കോച്ചുകളിലും ഡി-റിസര്‍വ്ഡ് സൗകര്യം അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
ഇന്നലെ മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ട്രെയിന്‍ നമ്പര്‍ 22654 നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്സ്പ്രസിന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെ എസ് 7, എസ് 8 കോച്ചുകളില്‍ ഡി-റിസര്‍വ് ഡ് സൗകര്യം 25 മുതല്‍ പ്രാബല്യത്തില്‍ വരും. ട്രെയിന്‍ നമ്പര്‍ 22642 ഷാലിമാര്‍-തിരുവനന്തപുരം എക്സ്പ്രസിന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെ എസ് 10, എസ് 11 കോച്ചുകളില്‍ ഏപ്രില്‍ മുതലും, ട്രെയിന്‍ നമ്പര്‍ 16526 ബാഗ്ലൂര് - കന്യാകുമാരി എക്സ്പ്രസിന് എറണാകുളം മുതല്‍ കന്യാകുമാരി വരെ എസ് 10, എസ് 11 കോച്ചുകളും ഡി-റിസര്‍വ്ഡ് സൗകര്യം മെയ് നാലു മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധം ഉത്തരവായിട്ടുണ്ടെന്നും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."