തയ്യല്‍ തൊഴിലാളിയുടെ കൊലപാതകം: തെളിവെടുപ്പ് നടത്തി
ഇരവിപുരം: തയ്യല്‍ക്കാരിയെ കടക്കുള്ളില്‍ കയറി കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇരവിപുരം പൊലിസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. കടക്കുള്ളില്‍ വച്ച് കൊലപ്പെടുത്തിയ രീതി പൊലിസിന് വിവരിച്ചു കൊടുത്ത പ്രതി തെളിവെടുപ്പിന് ശേഷം തിരികെ കൊണ്ടുപോയപ്പോള്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മുന്‍ ഭര്‍ത്താവും കേസിലെ പ്രതിയുമായ സുകുമാരനെയാ(61) ണ് ഇന്നലെ ഉച്ചയോടെ കൊലപാതകം നടന്ന പള്ളിമുക്ക് ഫാത്തിമാ മെമ്മോറിയല്‍ ബി.എഡ് കോളജിന് സമീപത്തെ തയ്യല്‍ കടയില്‍ എത്തിച്ച് തെളിവെടുത്തത്.
പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ ജനാവലിയും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് തയ്യല്‍കാരിയായ വടക്കേവിളകളിയിലില്‍ മുക്ക് അക്കര വിള നഗര്‍ സ്വപ്നത്തില്‍ അജിതകുമാരി (46 ) യെ പട്ടാപ്പകല്‍ ഇയാള്‍ കടയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.കൊല നടത്തിയ ശേഷം സ്‌കൂട്ടറില്‍ പള്ളിമുക്ക് വഴി കൊല്ലം ആണ്ടാ മുക്കത്ത് താമസിച്ചിരുന്ന ലോഡ്ജിലെത്തി വസ്ത്രങ്ങള്‍ മാറിയ ശേഷം അവിടെ നിന്നിറങ്ങി നടന്ന് അമ്മച്ചിവീട് ജങ്ഷനിലെത്തി ബസില്‍ കയറി ചവറയിലെത്തുകയും അവിടെ നിന്നും കായംകുളം വഴി ചെന്നൈ, വരണാസി എന്നിവിടങ്ങളിലേക്ക് പോകുകയുമായിരുന്നുവെന്ന് പ്രതി പൊലിസിനോട് പറഞ്ഞിട്ടുണ്ട്.
കൊലപാതകത്തിനായി കത്തി വാങ്ങിയ പായിക്കട റോഡിലെ കടയിലും ലോഡ്ജിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.മൂന്നു ദിവസത്തേക്കാണ് ഇയാളെ കോടതി െപാലിസ് കസ്റ്റഡിയില്‍ വിട്ടത്. അവശനിലയിലായിരുന്ന പ്രതിയുടെ മുഖത്ത് യാതൊരു ഭാവഭേദങ്ങളും ഇല്ലായിരുന്നു. കൊല നടത്തി തിരികെ പോയ വഴി കാട്ടികൊടുത്ത ശേഷം കൂടുതല്‍ തെളിവെടുപ്പിനായി പൊലിസ് വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പൊട്ടിക്കരഞ്ഞത്. ഇരവിപുരം പൊലിസ് ഇന്‍സ്‌പെക്ടര്‍ പങ്കജാക്ഷന്‍, ക്രൈം എസ്.ഐ ശ്രീകുമാര്‍, എസ്.ഐ സുനില്‍, എസ്.സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."