ഊരുകൂട്ട ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു
പൂക്കോട്ടുംപാടം : ഐ. ടി.ഡി.പി.നിലമ്പൂരിന്റെ ആഭിമുഖ്യത്തില്‍ ഊരുകൂട്ട ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ ടി.ഇ.ഒയുടെ കീഴില്‍ വരുന്ന അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരകുണ്ട് എന്നീ പട്ടികവര്‍ഗ കോളനികളെ ഉള്‍പ്പെടുത്തിയാണ് ഊരുക്കൂട്ട സെമിനാര്‍ സംഘടിപ്പിച്ചത്.
അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുജാത ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷനായി.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എ കരീം, അമരമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാമാരായ അനിത രാജു, കെ സുരേഷ് കുമാര്‍, ഗംഗാദേവി ശ്രീരാഗം, പഞ്ചായത്ത് അംഗങ്ങളായ ടി.എ ശിവദാസന്‍, വിനോദ് ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രത്ന ഗോപി, ബേബി വിനോദിനി, െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അജീഷ് ഭാസ്കരന്, എസ്.സി പ്രമോട്ടര്‍ ശ്രീധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പട്ടികവര്‍ഗ കോളനികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചു നിലമ്പൂര്‍ ഐ.ടി.ഡി.പി അസി. പ്രോജക്റ്റ് ഓഫിസര്‍ ഹെറാള്‍ഡ് ജോണ്‍, കില പ്രതിനിധി വി.കെ രാമചന്ദ്രന് തുടങ്ങിയവര്‍ സെമിനാറില്‍ വിവധ വിഷയങ്ങള്‍ കൈകാര്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."