ഇരു വൃക്കകളും തകരാറിലായ കരീം സഹായംതേടുന്നു
എടവണ്ണപ്പാറ: ഇരുവൃക്കകളും തകരാറിലായി ചികിത്സയിലുള്ള വിളയില്‍ പറപ്പൂര്‍ മരതക്കോടന്‍ അബ്ദുല്‍ കരീം സഹായംതേടുന്നു. ഏഴു വര്‍ഷമായി ജീവിത ദുരിതങ്ങളെ കൂട്ടുകാരില്‍നിന്നും കുടുംബക്കാരില്‍നിന്നും മറച്ചുവച്ചു ചികിത്സയുമായി മുന്നോട്ടുപോയ ദോസ്ത് എന്നു നാട്ടുകാര്‍ വിളിക്കുന്ന കരീമിന്റെ ദുരിതം പുറംലോകമറിയുന്നതു രോഗം മൂര്‍ധന്യാവസ്ഥയിലെത്തിയപ്പോഴാണ്.
ഇപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയമാകേണ്ടിവന്നതോടെയാണ് പിടിച്ചുനില്‍ക്കാന്‍ കഴിയാതെവന്നത്. ജോലിക്കു പോകാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, രണ്ടായിരം രൂപയോളം രണ്ടു ദിവസം കൂടുമ്പോള്‍ ഡയാലിസിസിനും മറ്റു ചികിത്സയ്ക്കുമായി ആവശ്യം വന്നിരിക്കുകയുമാണ്. നിത്യച്ചെലവുകള്‍ക്കുതന്നെ വകയില്ലാത്ത കരീമിന്റെ കുടുംബത്തിന് ഇതു താങ്ങാവുന്നതിലും അപ്പുറമാണ്.
ചെറിയ ഒരു വീടും അതു സ്ഥിതിചെയ്യുന്ന സ്ഥലവും മാത്രമാണ് ഭാര്യയും അഞ്ചു മക്കളുമുള്ള കരീമിന്റേതായിട്ടുള്ളത്.
അതോടൊപ്പം വൃക്ക മാറ്റിവയ്ക്കല്‍ വിജയിക്കുമെന്നു ചികിത്സിക്കുന്ന ഡോക്ടര്‍ പ്രതീക്ഷ പകരുന്നുണ്ടെങ്കിലും അതിനാവശ്യമായത് മുപ്പതുലക്ഷം രൂപയാണ്. ടി.വി ഇബ്‌റാഹീം എം.എല്‍.എയും മഹല്ല് ഖത്വീബ് മന്‍സൂര്‍ ബാഖവിയും മുഖ്യ രക്ഷാധികാരികളായും മഹല്ല് പ്രസിഡന്റ് സി.വി മഹമൂദ് ഹാജി ചെയര്‍മാനും അബ്ദുല്‍ അസീസ് കണ്‍വീനറായും കെ.വി ഉമര്‍ ഹാജി ട്രഷററായും കമ്മറ്റി രൂപീകരിച്ച് നാട്ടുകാര്‍ കരീമിന്റെ ചികിത്സാസഹായത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്. ഫോണ്‍: 9446 212 035.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."