കുഷ്ഠ രോഗ ബോധവല്‍ക്കരണ പ്രവര്‍ത്തനം
കൊടുങ്ങല്ലൂര്‍: കുഷ്ഠ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ട കൊടുങ്ങല്ലൂര്‍ മേഖലയില്‍ വിപുലമായ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ നഗരസഭ ചെയര്മാന് സി.സി വിപിന്‍ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഈ മാസം 20-ാം തിയ്യതി 3 മണിക്ക് നഗരസഭ ടൗണ്‍ ഹാളില്‍ കുഷ്ഠ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ശില്പശാല സംഘടിപ്പിക്കും. കുടുംബശ്രീ - ആശാപ്രവര്‍ത്തകര്‍, വിദ്യാലയങ്ങളിലെ പി.ടി.എ അംഗങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ശില്പശാലയില് ജില്ലാ ലെപ്രസി വിഭാഗത്തിലെ വിദഗ്ദരും, അലോപ്പതി - ആയുര്‍വ്വേദ - ഹോമിയോ ഡോക്ടര്‍മാരും ക്ലാസെടുക്കും. തുടര്‍ന്ന് വീടുകള്‍ കേന്ദ്രീകരിച്ചും, വിദ്യാലയങ്ങളിലും രോഗ നിര്‍ണയവും, ബോധവല്‍ക്കരണവും സംഘടിപ്പിക്കും. പിന്നീട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും നഗരസഭ ചെയര്‍മാന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ ലെപ്രസി ഓഫിസര്‍ നിര്‍ദേശം നല്‍കിയതായി താലൂക്ക് ഗവ. ആശുപത്രി സുപ്രണ്ട് ഡോ. ടി.വി റോപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."