HOME
DETAILS
MAL
ആരോഗ്യ മേഖലയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി വടക്കാഞ്ചേരി നഗരസഭ
backup
March 04 2017 | 18:03 PM
വടക്കാഞ്ചേരി: ആരോഗ്യമേഖലയില്‍ പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി വടക്കാഞ്ചേരി നഗരസഭ.
പ്രാഥമിക ഘട്ടമായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയുടെ ഭരണാധികാരം തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്കാന് നഗരസഭാ യോഗം തീരുമാനമെടുത്തു. നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി.
ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് തികഞ്ഞ പരാജയമാണെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് നഗരസഭയുടെ പുതിയ നീക്കം. നഗര ദാരിദ്ര്യ ഉപജീവന മിഷന് പദ്ധതി പ്രകാരം മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ അഭയ വീട് നിര്‍മിക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.
ഇതിനും സര്‍ക്കാരിന് അപേക്ഷ നല്കാന് ധാരണയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."