HOME
DETAILS

ഊബര്‍ ഡ്രൈവറില്‍നിന്ന് മോശം പെരുമാറ്റം:  വെളിപ്പെടുത്തലുമായി നടി അഹാന കൃഷ്ണ

  
backup
February 24 2020 | 04:02 AM

%e0%b4%8a%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae
 
കൊച്ചി: ഊബര്‍ ഡ്രൈവറില്‍നിന്ന് തനിക്കും അമ്മയ്ക്കും നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അഹാന കൃഷ്ണ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് താരം ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. അഹാനയും അമ്മ സിന്ദു കൃഷ്ണയും യാത്രചെയ്യാനായി ബുക്ക് ചെയ്ത ഊബര്‍ ഡ്രൈവറില്‍ നിന്നാണ് മോശമായ പെരുമാറ്റം നേരിടേണ്ടിവന്നത്.
ഷോപ്പിങ് മാളില്‍ എത്തിയ അഹാനയും അമ്മയും ഇവിടെനിന്നുള്ള മടക്കയാത്രയ്ക്കാണ് ഊബര്‍ ബുക്ക് ചെയ്തത്. പറഞ്ഞ സമയത്ത് തന്നെയെത്തിയ കാറില്‍ പ്രവേശിച്ച ഇവര്‍ക്ക് പിന്നീട് ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റമാണ് നേരിടേണ്ടിവന്നത്. പേയ്‌മെന്റ് കാര്‍ഡ് ആണോ ക്യാഷ് ആണോ എന്ന് ചോദിച്ചുതുടങ്ങിയ ഡ്രൈവര്‍ പിന്നീട് അങ്ങോട്ട് മോശമായി പെരുമാറുകയായിരുന്നുവെന്ന് അഹാന പറഞ്ഞു. കാര്‍ഡ് ആണെന്ന് മറുപടി പറഞ്ഞപ്പോള്‍ അത് ക്യാഷ് ആക്കണമെന്നതായിരുന്നു ആവശ്യം. ആജ്ഞാപിക്കുകയായിരുന്നു അയാള്‍. തനിക്ക് പെട്രോള്‍ അടിക്കണമെന്നാണ് ഇതിനായി അയാള്‍ പറഞ്ഞ ന്യായം. നോക്കട്ടെ എന്ന് അഹാന പറഞ്ഞെങ്കിലും അപ്പോഴേക്കും 'നിങ്ങളുടെ കാര്‍ഡ് ഒന്നും എനിക്ക് വേണ്ട' എന്ന് പറഞ്ഞ് ഊബര്‍ ഡ്രൈവര്‍ തട്ടിക്കയറുകയായിരുന്നു. 
ഊബര്‍ കാര്‍ഡ്, ക്യാഷ് എന്നീ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇത് ഊബറിന്റെയല്ല, എന്റെ വണ്ടിയാണെന്നായിരുന്നു അയാളുടെ മറുപടി. അവസാനം തന്റെ കാറില്‍ നിന്ന് ഇറങ്ങണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. കാറില്‍ നിന്ന് ഇറങ്ങിയതോടെ കാറിന്റെ ഫോട്ടൊ എടുക്കാന്‍ അമ്മ തന്നോട് ആവശ്യപ്പെട്ടു. ഇത് കേട്ടയുടനെ എന്നാല്‍ കയറ് താന്‍ കൊണ്ടുവിടാം എന്ന് അയാള്‍ പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് മറ്റൊരു വാഹനം ബുക്ക് ചെയ്ത് കാത്തുനില്‍ക്കുമ്പോള്‍ ഇയാള്‍ വീണ്ടുമെത്തി കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്നും അഹാന പറഞ്ഞു. ഊബര്‍ ഡ്രൈവറുടെ മോശം പെരുമാറ്റത്തിനെതിരേ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അഹാന വ്യക്തമാക്കി. 
രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെങ്കിലോ എന്ന് ചോദിച്ച അഹാന ഇത്തരത്തിലാണ് ഊബര്‍ പോലുള്ള കമ്പനികളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതെന്നും പറയുന്നു. വിന്‍സെന്റ് എന്ന് പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം അഹാന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  10 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  30 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  35 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  39 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago