ഡോര്‍ കെട്ടിവച്ച് സര്‍വിസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി പിഴയടപ്പിച്ചു
അരൂര്‍: ഡോര്‍ തുറന്ന് കെട്ടിവെച്ച് ഓടിച്ച പ്രൈവറ്റ് ബസ് വാഹന പരിശോധനയ്ക്കിടയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി പിഴയടപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് അരൂര്‍ പള്ളി ബസ്റ്റോപ്പില്‍ ആയിരുന്നു പരിശോധന. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് രാവിലെ ആറു മുതല്‍ പ്രൈവറ്റ് ബസ് സര്‍വ്വീസ് നിര്‍ത്തുന്നതു വരെ പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ മാറി മാറിയാണ് പരിശോധന നടത്തുന്നത്. പലപ്പോഴും രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് ബസുകള്‍ പോകുന്നത്. അതിവേഗതയില്‍ വളവു തിരിയുമ്പോള്‍ യാത്രക്കാര്‍ ബസില്‍ നിന്നും തെറിച്ചുവീഴുന്ന സംഭവം ഉണ്ടായിട്ടുണ്ട്. പല പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടും മിക്ക ബസ് ഉടമകളും ഡോര്‍ പിടിപ്പിക്കാതെ തുറന്നു കെട്ടി വെച്ചാണ് സര്‍വീസ് നടത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെയാണ് കര്‍ശന നിയമവുമായി പരിശോധന നടത്തി പിഴ ഈടാക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."