HOME
DETAILS

ഉദ്ഘാടനം നടന്നിട്ട് മൂന്നുവര്‍ഷം; ചിതറ പൊലിസ് സ്റ്റേഷന്‍ ഇപ്പോഴും കടലാസില്‍

ADVERTISEMENT
  
backup
January 24 2019 | 07:01 AM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d

കൊല്ലം: കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ചിതറ പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ഇനിയും യാഥാര്‍ഥ്യമായില്ല. കെട്ടിടം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. സ്റ്റേഷനു വേണ്ടി വളവുപച്ചയില്‍ പഞ്ചായത്ത് ഒരുക്കിയ കെട്ടിടത്തില്‍ ലോക്കപ്പില്‍ ഉള്‍പ്പെടെ തെരുവുനായ്ക്കളുടേയും സാമൂഹ്യ വരുദ്ധരുടേയും കേന്ദ്രമാണ്. പഞ്ചായത്ത് മുന്‍കൈയെടുത്താണ് പൊലിസ് സ്റ്റേഷന്‍ കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ചിതറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നാട്ടുകാരില്‍ നിന്ന് പിരിവെടുത്താണ് പൊലിസ് സ്റ്റേഷനായി കെട്ടിടം നിര്‍മിച്ചത്. 2015ല്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് കെട്ടിടം ഉദ്ഘാടം ചെയ്തത്. പൊലിസ് ഓഫിസര്‍മാരും പങ്കെടുത്തിരുന്നു. പൊലിസ് സ്റ്റേഷന്റെ ബോര്‍ഡും സ്ഥാപിച്ചു. എന്നാല്‍ നാളിതുവരെ പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. 13 ദിവസത്തിനകം പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു ഉദ്ഘാടനം ചെയ്തപ്പോള്‍ ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചത്.
ചിതറ പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വിസ്തൃതമായ കടയ്ക്കല്‍ പൊലിസ് സ്റ്റേഷന്‍ വിഭജിച്ച് പരിധിയിലെ അരിപ്പ, ചോഴിയക്കോട് ഉള്‍പ്പെടെയുള്ള മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വളവുപച്ചയില്‍ പൊലിസ് സ്റ്റേഷന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തി. കെട്ടിട സൗകര്യം ഒരുക്കി നല്‍കാമെന്നു പഞ്ചായത്ത് വാഗ്ദാനം നല്‍കുകയും പാലിക്കുകയും ചെയ്തു. ഐ.ജി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയായിരുന്നു കെട്ടിടത്തിന്റെ നിര്‍മാണം. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാകും മുമ്പെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സ്റ്റേഷന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു. ഇത് വിനയാകുകയും ചെയ്തു. അന്ന് ആഭ്യന്തരവകുപ്പിന് ഉണ്ടായ വീഴ്ചയായിരുന്നു കാരണം. എന്നാല്‍ പ്രവര്‍ത്തനം ആരംഭിക്കാതെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. ഓഫിസിലേക്ക് വാങ്ങിയ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ പലതും തുരുമ്പെടുത്ത് നശിക്കുകയാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് എല്‍.ഡി.എഫ് മന്ത്രിസഭ അധികാരത്തില്‍ വന്നിട്ടും പുതിയ പൊലിസ് സ്റ്റേഷന്‍ തുടങ്ങുന്നതിനു ജീവനക്കാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്ക് അംഗീകാരം ലഭിച്ചില്ല. എല്‍.ഡി.എഫിന് താല്‍പര്യമില്ലാത്തതുകൊണ്ടാണ് സ്റ്റേഷന്‍ വരാത്തതെന്നാണ് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്. ജില്ലയുടെ മലയോര മേഖലയായ ചിതറയില്‍ ഉടന്‍ പൊലിസ് സ്റ്റേഷന്‍ ആരംഭിക്കണണെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  6 hours ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  7 hours ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  8 hours ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  9 hours ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  9 hours ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  10 hours ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  10 hours ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  11 hours ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  11 hours ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  12 hours ago