HOME
DETAILS
MAL
പാനൂര്‍ ബസ്സ്റ്റാന്‍ഡിന് ഇനി ജനകീയ നേതാവിന്റെ പേര്
backup
March 05 2017 | 00:03 AM
പാനൂര്‍: പാനൂര്‍ ബസ്സ്റ്റാന്‍ഡ് ഇനിമുതല്‍ കെ.എം സൂപ്പി സ്മാരക ബസ് സ്റ്റാന്‍ഡ് എന്നറിയപ്പെടും. ബസ്സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയെന്ന നിലയിലാണ് പാനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ബസ്സ്റ്റാന്‍ഡിന് മുന്‍ എം.എല്‍.എ കെ.എം സൂപ്പിയുടെ പേരുനല്‍കിയത്. പാനൂര്‍ നഗരസഭാധ്യക്ഷ കെ.വി.റംല പ്രഖ്യാപനം നടത്തി. എം.കെ പത്മനാഭന് അധ്യക്ഷനായി. കൗണ്‍സിലര്‍ കെ.കെ സുധീര്‍ കുമാര്‍, വി സുരേന്ദ്രന്, കെ.കെ പവിത്രന്, വി നാസര്‍, കെ.കെ ധനഞ്ജയന്, എ പ്രദീപന്, എന്‍ ധനഞ്ജയന്, കെ.പി യൂസഫ് സംസാരിച്ചു. നഗരസഭയുടെ ലോഗോ രൂപകല്പന ചെയ്ത ചിത്രകലാ അധ്യാപകന് പി മജീദിനെ ചടങ്ങില്‍ പൊട്ടങ്കണ്ടി അബ്ദുള്ള ഉപഹാരം നല്കി ആദരിച്ചു. ഇ.എ നാസര്‍, പി.പി.എ സലാം, പി.കെ പ്രവീണ്‍, ടി.ടി രാജന്, കെ.പി.എ റഹീം തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."