എല്‍.എസ്.എസ് മാതൃകാ ചോദ്യങ്ങള്‍
ഇന്നലെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളെ കുറിച്ച് വിശദമായി വായിച്ചല്ലോ? ഇനി ധൈര്യമായി പരീക്ഷയെ നേരിടണം. പരീക്ഷയ്ക്ക് പോകുന്നതിന് മുമ്പായി ചോദ്യപേപ്പറിനെ കുറിച്ച് ഒരു ധാരണ ഉïായിരിക്കുന്നത് നല്ലതാണ്. ചോദ്യത്തിന്റെ ഘടനകളെ കുറിച്ച് ഇന്നലെ വിശദമാക്കിയിട്ടുï്. ഇന്ന് പരീക്ഷയ്ക്ക് ചോദിച്ചേക്കാവുന്ന ചില ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഓരോ വിഷയത്തിന്റെയും ചോദ്യപേപ്പറുകള്‍ പരിചയപ്പെടുത്തുകയാണ്. കുറച്ച് വര്‍ഷം മുമ്പ് മാത്രം എല്‍.എസ്.എസ് പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തിയ ഇംഗ്ലിഷ് പേപ്പര്‍ മിക്ക കുട്ടികള്‍ക്കും പ്രയാസമായി എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ 10 മാര്‍ക്ക് പൂര്‍ണമായും നേടാന്‍ പറ്റുന്നതേയുള്ളൂ ഇംഗ്ലിഷ്. ആദ്യമായി ഇംഗ്ലീഷ് ചോദ്യപേപ്പറിലെ ചില ചോദ്യങ്ങള്‍ പരിചയപ്പെടാം .
Paper1
Part B English
choose the correct answer from the bracket and fill in the blanks:
1 (a): We store our fruit items........ the fridge
(on, under, in, between) (1 score)
(b): Make a meaningful word from the given letters and complete the sentence.
A N G L A G E U
Ivan could predict the disaster as he knew the birds....................... (1 score)
(c) :Add more lines to the poem using the hints given in the box (3 Score)
(Girl, cute, nice, flower, red, dance, sing, boy, pup, swim, stage, Sea, fish.....)
2 (a) make matching pairs.......(1 score)
A: Catch................. Coop
B: Sow.....................fish
C :reap.................... seed
(b): Rearrange the words and make a meaningful sentence.........(1 Score)
at lvan the in disbelief merchant stared
(c) Describe a marketplace with the help of the hints given .......................(3 Score)
sweet shops, animals, fish seller, bigsmall shop, Vegetable shop, Fruits shop, vehicles, People........
ഈ ചോദ്യങ്ങള്‍ക്ക് പരസഹായമില്ലാതെ സ്വന്തമായി ഉത്തരം എഴുതി നോക്കൂ. 10 മാര്‍ക്കും വാങ്ങാന്‍ പറ്റുന്നില്ലേ.
പാഠപുസ്തകം നോക്കി ധാരാളം മാതൃകാചോദ്യങ്ങള്‍ സ്വയം നിര്‍മിച്ച് ഉത്തരം കïെത്താന്‍ ശ്രമിക്കുക.
ഇനി പൊതുവിജ്ഞാനത്തിന്റെ ചോദ്യപേപ്പര്‍ കൂടി പരിചയപ്പെടാം.
പേപ്പര്‍ 1
പാര്‍ട്ട് സി പൊതുവിജ്ഞാനം
1: 2019 ലെ വള്ളത്തോള്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്ക്?
2: 2019ലെ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിജയിയായ ടീം ഏത്?
3: ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ ആരാണ് ?
4: 2019ലെ ലോക ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ലഭിച്ച രാജ്യം ഏത്?
5: ചാന്ദ്രയാന്‍2 വിക്ഷേപിച്ചത് എവിടെ നിന്നാണ് ?
6: ഇന്ത്യ പുതുതായി ഇറക്കിയ 20 രൂപ നോട്ടില്‍ ആലേഖനം ചെയ്ത ചിത്രം ഏതാണ്?
7: സംസ്ഥാന ശലഭം ഏതാണ്?
8: ലോക വനിതാ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യക്കാരി?
9: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ഏതാണ്?
10: ഇന്ത്യയില്‍ കായിക രംഗത്തു നല്‍കുന്ന ഏറ്റവും വലിയ ബഹുമതി ഏത്?
ഇങ്ങനെ ഓരോ മാര്‍ക്ക് വീതമുള്ള 10 ചോദ്യങ്ങളാണ് പൊതുവിജ്ഞാനത്തില്‍ ചോദിക്കുന്നത്.
ചിലപ്പോള്‍ നാല് വീതം ഉത്തരങ്ങളും ഓരോ ചോദ്യത്തോടൊപ്പം കാണും. അവ പലപ്പോഴും സമാന സ്വഭാവമുള്ളവ ആയിരിക്കും. അതുകൊï് ഉത്തരം തെരഞ്ഞെടുക്കുമ്പോള്‍ നല്ല ശ്രദ്ധ ഉണ്ടായിരിക്കണം.
പ്രധാന വിഷയങ്ങളായ ഗണിതം, ഭാഷ, പരിസരപഠനം എന്നിവയുടെ ചോദ്യമാതൃകകള്‍ നാളെ വായിക്കാം. ഇന്നത്തെ ചോദ്യങ്ങളുടെ ഉത്തരങ്ങളും.
ഏഷ്യ
ഏഷ്യയാണ് ഏറ്റവും വലിയ വന്‍കര
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്ന വന്‍കരയാണ് ഏഷ്യ
ഏഷ്യയുടെ സ്ഥാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കാണ്
നമ്മുടെ രാജ്യമായ ഇന്ത്യ ഏഷ്യയിലാണ്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എവറസ്റ്റ് ഏഷ്യയിലാണ്
ലോകത്ത് ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്നത് ഏഷ്യയിലാണ്
മെസപ്പൊട്ടൊമിയന്‍,സിന്ധുനദീ സംസ്‌കാരങ്ങള്‍ ഏഷ്യയിലാണുണ്ടായത്.
ആഫ്രിക്ക
വലിപ്പത്തിലും ജനവാസത്തിലും ഏഷ്യയ്ക്കു തൊട്ട് താഴെയാണ് ആഫ്രിക്കയുടെ സ്ഥാനം.
ഇന്ത്യന്‍ മഹാസമുദ്രത്തിനും അറ്റ്‌ലാന്റിക് മഹാസമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു.
ആഫ്രിക്കയിലെ കൂടുതല്‍ പ്രദേശങ്ങളും മരുഭൂമിയാണ്
ആഫ്രിക്കയിലാണ് ലോകത്തിലെ ഏറ്റവുംവലിയ മരുഭൂമിയായ സഹാറ
ആഫ്രിക്കയിലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈല്‍ ഒഴുകുന്നത്
ലോകത്ത് ഏറ്റവും കൂടുതല്‍ വന്യമൃഗങ്ങളുള്ള നിബിഡ വനങ്ങള്‍ ആഫ്രിക്കയിലാണ്അമേരിക്ക
പസഫിക് സമുദ്രത്തിനും അറ്റ്‌ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു.
വലിപ്പത്തില്‍ മൂന്നാം സ്ഥാനം അമേരിക്കക്കാണ്.
ലോകത്തിലെ ലഭ്യമായ ഉപരിതല ശുദ്ധജലത്തിന്റെ ഏകദേശം 21 ശതമാനം ഉള്‍ക്കൊള്ളുന്ന അഞ്ച് മഹാതടാകങ്ങള്‍ അമേരിക്കയിലാണ്
എസ്‌കിമോകള്‍ ഈ വന്‍ കരയിലാണ് താമസിക്കുന്നത്
ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കയിലാണ്
തെക്കേ അമേരിക്ക
പസഫിക് സമുദ്രത്തിനും അറ്റ്‌ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു.
വലിപ്പത്തില്‍ നാലാം സ്ഥാനം തെക്കേ അമേരിക്കക്കാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ശുദ്ധജലം വഹിച്ച് കൊണ്ട് ഒഴുകുന്ന ആമസോണ്‍ നദി ഈ വന്‍ കരയിലാണ്.
കന്നുകാലി വളര്‍ത്തലാണ് ഈ വന്‍കരയിലെ മുഖ്യതൊഴില്‍
അന്റാര്‍ട്ടിക്ക
ലോകത്ത് ഏറ്റവും കൂടുതല്‍ തണുപ്പ് കൂടിയപ്രദേശമാണ് അന്റാര്‍ട്ടിക്ക.
വലിപ്പത്തില്‍ അഞ്ചാം സ്ഥാനം ഈ വന്‍കരയ്ക്കാണ്
വര്‍ഷം മുഴുവന്‍ മഞ്ഞു മൂടി കിടക്കുന്നതിനാല്‍ വെളുത്ത ഭൂഖണ്ഡം എന്ന പേരില്‍ അറിയപ്പെടുന്നു.
സ്ഥിരമായ ജനവാസം ഇവിടെയില്ല
യൂറോപ്പ്
വലിപ്പത്തില്‍ ആറാം സ്ഥാനം ഈ വന്‍കരയ്ക്കാണ്.
ജനസംഖ്യയില്‍ മൂന്നാം സ്ഥാനം.
മത്സ്യബന്ധനമാണ് മുഖ്യ തൊഴില്‍.
യൂറാല്‍ പര്‍വത നിരയാണ് യൂറോപ്പിനെ ഏഷ്യയില്‍നിന്നു വേര്‍തിരിക്കുന്നത്.
ആസ്‌ത്രേലിയ
വലിപ്പത്തില്‍ ഏഴാം സ്ഥാനം ഈ വന്‍കരയ്ക്കാണ്.അതു കൊണ്ടുതന്നെ ഏറ്റവും ചെറിയ ഭൂഖണ്ഡം എന്ന് ആസ്‌ത്രേലിയ അറിയപ്പെടുന്നു.
പൂര്‍ണമായും ജലത്താല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്നതിനാല്‍ വന്‍കരദ്വീപ് എന്ന് വിശേഷിപ്പിക്കുന്നു.
കംഗാരു,പ്ലാറ്റിപ്പസ്,ഡിങ്കോകള്‍ എന്നിവ ഈ വന്‍കരയില്‍ മാത്രം കാണപ്പെടുന്നു.
ഓഷ്യാനിയ എന്ന പേരില്‍ അറിയപ്പെടുന്നു
പസഫിക് സമുദ്രം
വലിപ്പത്തില്‍ ഒന്നാം സ്ഥാനം ഈ സമുദ്രത്തിനാണ്
പസഫിക്കിലെ ചലഞ്ചര്‍ ഗര്‍ത്തമാണ് ഏറ്റവും ആഴം കൂടിയ ഭാഗം
ലോകത്ത് ഏറ്റവും കൂടുതല്‍ മത്സ്യബന്ധനം നടക്കുന്നത് ഈ സമുദ്രത്തിലാണ്
അറ്റ്‌ലാന്റിക് സമുദ്രം
വലിപ്പത്തില്‍ രണ്ടാം സ്ഥാനം അറ്റ്‌ലാന്റിക് സമുദ്രത്തിനാണ്
അറ്റ്‌ലാന്റിക് സമുദ്രത്തിലെ വടക്കുഭാഗത്തിന് ലോകത്തിലെ ഏറ്റവും തിരക്കറിയ സമുദ്രപാത എന്ന വിശേഷണമുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രം
വലിപ്പത്തില്‍ മൂന്നാം സ്ഥാനം ഇന്ത്യന്‍ മഹാസമുദ്രത്തിനാണ്.
അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗങ്ങളാണ്.
അന്റാര്‍ട്ടിക് സമുദ്രം
അന്റാര്‍ട്ടിക് വന്‍കരയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സമുദ്രമാണ് അന്റാര്‍ട്ടിക് സമുദ്രം.
അന്റാര്‍ട്ടിക് സമുദ്രത്തിന്റെ ഉപരിഭാഗം പൂര്‍ണമായും തണുത്തുറഞ്ഞ അവസ്ഥയിലാണ്.
ആര്‍ട്ടിക് സമുദ്രം
ഉത്തരധ്രുവത്തെ ചുറ്റിക്കിടക്കുന്ന സമുദ്രമാണിത്.
ആറുമാസത്തിലേറെക്കാലം മഞ്ഞു മൂടിക്കിടക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."