HOME
DETAILS
MAL
റോഡ് നവീകരണത്തിന് ഏഴ് കോടിയുടെ ഭരണാനുമതി
backup
January 25 2019 | 03:01 AM
താമരശ്ശേരി: കൊടുവള്ളി മണ്ഡലത്തിലെ കിഴക്കോത്ത്, നരിക്കുനി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പ്രധാന റോഡായ പന്നൂര്‍ -നരിക്കുനി -പുന്നശ്ശേരി റോഡ് ആധുനിക രീതിയില്‍ നവീകരിക്കുന്നതിനായി ഏഴ് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു.
നവീന രീതിയിലുള്ള ബി.എം.ബി.സി ടാറിങ്ങും ഡ്രൈനേജ് സംവിധാനവും നടപ്പാതകളില്‍ ടൈല്‍ വിരിക്കലും, കൈവരിസ്ഥാപിക്കലും നവീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കും.
പൊതുമരാമത്ത് വകുപ്പ് ഈ റോഡ് ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ തുക അനുവദിച്ച് നവീകരണ പ്രവൃത്തി നടക്കുന്നത്.
സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് എത്രയും പെട്ടെന്ന് പ്രവൃത്തി ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."