മാലിന്യം നിറഞ്ഞ പുത്തന്‍തോട് സംരക്ഷിക്കാന്‍ രക്ഷാസമിതി
അരൂര്‍: മാലിന്യം നിറഞ്ഞ പുത്തന്‍തോട് സംരക്ഷിക്കാന്‍ രക്ഷാസമിതി രൂപീകരിച്ചു. ചന്തിരൂര്‍ പുത്തന്‍തോടിന് ഇരുവശങ്ങളിലെ വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സംയുക്ത കൂട്ടായ്മയാണ് ് രക്ഷാ സമിതി രൂപീകരിച്ചത്.
നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചന്തിരൂര്‍, അരൂര്‍, എരമല്ലൂര്‍ മേഖലകളുടെ വാണിജ്യകേന്ദ്രമായിരുന്നു ചന്തിരൂര്‍ പുത്തന്‍തോടും പരിസരവും. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന തോട് പല പ്രാവശ്യം ശുചീകരിച്ചുവെങ്കിലും മാലിന്യം വര്‍ധിക്കുകയും പ്രദേശത്ത് താമസിക്കാന്‍ പറ്റാത്ത സാഹചര്യവും ഉടലെടുത്തു.
ചന്തിരൂരിലെ പ്രധാന വ്യവസായമായ സമുദ്രോല്‍പന്ന മേഖലയെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് വിപുലമായ ശുചീകരണ പ്രക്രിയക്ക് തുടക്കമിടുകയാണ് രക്ഷാസമിതി.തോടിന്റെ ഇരുവശവും മാലിന്യം നിക്ഷേപിക്കുന്ന ദേശീയ പാതയോരത്തും നിരീക്ഷണ ക്യാമറകളും പാലത്തിന്റെ ഇരുവശവും കമ്പിവേലിയും നിര്‍മിച്ചു. 27ന് രക്ഷാ സമിതിയുടെ മേല്‍നോട്ടത്തില്‍ ശുചീകരണം നടക്കും. അതിനു ശേഷം മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് രക്ഷാസമിതി ഭാരവാഹികള്‍ പറഞ്ഞു. പൊലീസും പഞ്ചായത്തും ഇവര്‍ക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കും.പുറമേ നിന്നുള്ള മാലിന്യ നിക്ഷേപം തടഞ്ഞതിനു ശേഷം തോട് ശുചീകരിക്കുമെന്ന് അവര്‍ പറഞ്ഞു. രക്ഷാസമിതി ചെയര്‍മാന്‍ ഒ.കെ.ജോസഫ്, കണ്‍വീനര്‍ അന്‍വര്‍ പാളയത്തില്‍ ,കെ.പി.സുമോദ്, ഇ.സി ബൈന്നി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."