HOME
DETAILS

മുംബൈ കോര്‍പറേഷന്‍: മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ബി.ജെ.പി

  
backup
March 05, 2017 | 5:06 AM

%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%af%e0%b4%b0


മുംബൈ: മുംബൈ കോര്‍പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ് ഇന്നലെ പ്രഖ്യാപിച്ചു. ഇതോടെ ഈ രണ്ട് സ്ഥാനത്തും ശിവസേന വരുമെന്ന് ഉറപ്പായി.
മുംബൈ കോര്‍പറേഷന്റെ ഭരണ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ തങ്ങള്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കും. എന്നാല്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ വിധിയെഴുത്തിന് എതിരായി തങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്നും ഫഡ്‌നവിസ് വ്യക്തമാക്കി.
അതേസമയം ഈ രണ്ട് സ്ഥാനത്തേക്കും ശിവസേന സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ആര് വരുമെന്ന കാര്യത്തില്‍ ഈ മാസം എട്ടിന് തീരുമാനമുണ്ടാകുമെന്നും ശിവസേന അറിയിച്ചു. എന്നാല്‍ മേയര്‍ സ്ഥാനത്തേക്ക് ശിവസേന പരിഗണിക്കുന്ന വിശ്വനാഥ് മഹാദേശ്വറിനെയാണെന്നാണ് വിവരം. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഹരേശ്വര്‍ വാര്‍ലികറിനെയുമാണ്. 227 അംഗ കൗണ്‍സിലില്‍ 84 സീറ്റുകളാണ് ശിവസേനക്ക് ലഭിച്ചത്. ബി.ജെ.പിക്ക് 82 അംഗങ്ങളാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  a day ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  a day ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  a day ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  a day ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  a day ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  a day ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  a day ago
No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  a day ago
No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  a day ago
No Image

ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  a day ago