മിന്നലാക്രമണത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു:മോദി
ജോന്‍പൂര്‍: ഇന്ത്യന്‍ സേന പാക് അധീന കശ്മിരില്‍ നടത്തിയ മിന്നലാക്രമണത്തെ(സര്‍ജിക്കല്‍ സ്ട്രൈക്ക്) ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദേശീയ സുരക്ഷയെപ്പോലും ചോദ്യം ചെയ്യപ്പെടുന്ന ഇത്തരം നീക്കം രാജ്യത്തിനുതന്നെ നാണക്കേടാണ് ഉണ്ടാക്കുന്നതെന്നും അദേഹം അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലെ അവസാന ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാരണാസിയില്‍ നടത്തിയ റോഡ് ഷോയ്ക്കു ശേഷം ജോന്‍പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ അതിരൂക്ഷമായിട്ടാണ് അദേഹം വിമര്‍ശിച്ചത്. ജനങ്ങളെ വൈകാരികമായ തലത്തിലേക്ക് എത്തിക്കുന്ന പ്രസംഗത്തില്‍ ദേശീയതയായിരുന്നു മുഖ്യ വിഷയം.
പ്രതിപക്ഷം അഴിമതിക്കാരായതുകൊണ്ടാണ് നല്ലതിനായി നടപ്പാക്കിയ നോട്ടുനിരോധനത്തെ അവര്‍ എതിര്‍ത്തതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."