HOME
DETAILS

എം.എല്‍.എയുടെ ശുപാര്‍ശ തള്ളി; വള്ളിയൂര്‍ക്കാവില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനം

  
backup
January 25 2019 | 06:01 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b5%81%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6-%e0%b4%a4%e0%b4%b3

മാനന്തവാടി: സി.പി.എമ്മില്‍ ഭിന്നതക്ക് കാരണമായി വള്ളിയൂര്‍ക്കാവില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനം. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മണ്ഡലം എം.എല്‍.എയുമായ ഒ.ആര്‍ കേളുവിന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ നടത്തിയ ട്രസ്റ്റി നിയമനമാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദമാകുന്നത്.
മാനന്തവാടി സ്വദേശിയും വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകനുമായിരുന്നയാളെയാണ് പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിനായി ഒ.ആര്‍ കേളു എം.എല്‍.എ ശുപാര്‍ശ ചെയ്തത്. സി.പി.എം മാനന്തവാടി ലോക്കല്‍, ഏരിയാ കമ്മിറ്റികള്‍ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ തീരുമാനങ്ങളൊക്കെ തള്ളിയാണ് പനമരം സ്വദേശി ടി. രത്‌നാകരനെ പാരമ്പര്യേതര ട്രസ്റ്റിയായി നിയമിച്ചത്. അദ്ദേഹം ചൊവ്വാഴ്ച ചുമതല ഏറ്റെടുക്കുകയും ചെയ്തു. സി.പി.എം അനുഭാവിയും വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റുമാണ് ഇദ്ദേഹം.
പനമരം മുരിക്കന്മാര്‍ ദേവസ്വത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രത്യക്ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഇല്ലെങ്കിലും എം.എല്‍.എ ശുപാര്‍ശ ചെയ്ത വ്യക്തിയും സി.പി.എം അനുഭാവിയാണ്.
വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഉത്സവാഘോഷ കമ്മിറ്റിയില്‍ മൂന്നു വര്‍ഷം സെക്രട്ടറിയായും അഞ്ചു വര്‍ഷം എക്‌സിബിഷന്‍ ട്രേഡ് ഫെയര്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.എം നിര്‍ദേശിക്കുന്ന ആള്‍ പാരമ്പര്യേതര ട്രസ്റ്റി ആവില്ലെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. ഇത് സി.പി.എം പ്രവര്‍ത്തകര്‍ തള്ളിയിരുന്നെങ്കിലും പുതിയ ട്രസ്റ്റി എത്തിയതോടെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിലായി.
അടുത്തിടെ ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ചില ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെയും താല്‍പര്യമാണ് വള്ളിയൂര്‍ക്കാവ് പാരമ്പര്യേതര ട്രസ്റ്റി നിയമനത്തില്‍ നടന്നതെന്നാണ് സി.പി.എം അണികള്‍ക്കിടയില്‍ തന്നെയുള്ള ആരോപണം.
എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ തന്റെ വാക്ക് മുഖവിലയ്‌ക്കെടുക്കാതെ സര്‍ക്കാര്‍ നടത്തിയ നിയമനം എം.എല്‍.എക്കും നാണക്കേടായിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago