HOME
DETAILS

12 ലക്ഷം തട്ടിയ താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കുന്നു

  
backup
March 05 2017 | 19:03 PM

12-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2

 

തൊടുപുഴ: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കുമളി ഓഫിസില്‍ കണക്കില്‍ കൃത്രിമം കാട്ടി ലക്ഷങ്ങള്‍ തട്ടിയ താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കാന്‍ നീക്കം. ദിവസവേതന അടിസ്ഥാനത്തില്‍ എല്‍.ഡി ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന ലീന മനോജ്, അറ്റന്റര്‍ വിനോദ് പി.വി എന്നിവര്‍ 12,49,692 രൂപ വെട്ടിപ്പ് നടത്തിയെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ഇവര്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.
2012 ഏപ്രില്‍ ഒന്നു മുതല്‍ 2016 മെയ് 5 വരെയുള്ള കാലയളവിലാണ് കൃത്രിമം നടത്തിയത്. തൊഴിലുടമകള്‍ തങ്ങളുടെ അക്കൗണ്ടില്‍ ഡിപ്പോസിറ്റ് ചെയ്ത തുക അവര്‍ അറിയാതെ ജനറല്‍ വര്‍ക്കിലേക്ക് വകമാറ്റുകയും തുക അടയ്ക്കാതെ ഇവര്‍ കൈക്കലാക്കുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍.
ഇതേതുടര്‍ന്ന് ഇവര്‍ കുറ്റം സമ്മതിക്കുകയും 15 ദിവസത്തിനകം പണം തിരിച്ചടയ്ക്കാമെന്ന് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ തുക ഈടാക്കാന്‍ നടപടികളൊന്നും സ്വീകരിക്കാതെ ഇക്കാലയളവില്‍ ജോലിചെയ്ത ഒമ്പത് സ്ഥിരം ജീവനക്കാരുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് ബോര്‍ഡ് നടത്തുന്നത്.
പണം തിരിച്ചടക്കണമെന്ന് കാണിച്ച് ഇവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ സര്‍വിസില്‍ നിന്നും വിരമിച്ചവരും ഒരാള്‍ ഈ മാസം 31 ന് വിരമിക്കുന്നയാളുമാണ്. ഭരണപക്ഷ ഉന്നതരാണ് തട്ടിപ്പുനടത്തിയവരെ സംരക്ഷിക്കുന്നതെന്ന് ആക്ഷേപം ശക്തമാണ്. സി.പി.എം നേതാവ് കാട്ടാക്കട ശശിയാണ് നിലവില്‍ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍.
2016 ജൂലൈ 13 മുതല്‍ 27 വരെ അക്കൗണ്ട്‌സ് ഓഫിസര്‍ കെ. ചിത്രലേഖയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. സാമ്പത്തിക തിരിമറി നടന്ന കാലയളവില്‍ കുമളി ഓഫിസില്‍ ദിവസവേതന ജീവനക്കാരായ ലീന മനോജും വിനോദ് പി.വിയും മാത്രമാണ് ജോലി ചെയ്തിരുന്നതെന്ന് കണ്ടെത്തി.
ഇവരാണ് ഇവിടുത്തെ കണക്കുകളും മറ്റ് വേതന, ക്ഷേമാനുകൂല്യങ്ങളുടെ വിതരണവും കൈകാര്യം ചെയ്തിരുന്നത്. ഇവിടുത്തെ കണക്കുകളും റിക്കാര്‍ഡുകളും ഇവര്‍ നേരിട്ട് കൈകാര്യം ചെയ്തിരുന്നതിനാല്‍ അപഹരിച്ചെടുത്ത പണം ഇവരില്‍ നിന്നും ഈടാക്കിയെടുക്കണമെന്നും ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുപ്പിക്കണമെന്നും അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്നാണ് താല്‍ക്കാലിക ജീവനക്കാര്‍ കുറ്റം സമ്മതിച്ച്, 15 ദിവസത്തിനകം പണം തിരിച്ചടയ്ക്കാമെന്ന് രേഖാമൂലം എഴുതി നല്‍കിയത്. തുടര്‍ന്ന് ബോര്‍ഡ് തലപ്പത്ത് സ്വാധീനം ചെലുത്തി നിര്‍ദേശം അട്ടിമറിക്കുകയായിരുന്നു.
പണം അപഹരിച്ചവരെ കണ്ടെത്തുകയും അവര്‍ പണം തിരിച്ചടക്കാന്‍ തയാറാണെന്ന് എഴുതി നല്‍കിയിട്ടും മറ്റ് ജീവനക്കാരെ ബലിയാടാക്കാനുള്ള നടപടി ശരിയല്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. തിരിമറി നടന്ന നാലുവര്‍ഷ കാലയളവില്‍ ചുരുങ്ങിയ കാലം ഡെപ്യൂട്ടേഷനില്‍ എത്തിയ ജീവനക്കാരനും ബലിയാടായിട്ടുണ്ട്.
തിരിമറി നടന്ന കാലയളവില്‍ കുമളി ഓഫിസിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും സൂപ്പര്‍വൈസറി അധികാരമുണ്ടായിരുന്ന ഉദ്യോഗസ്ഥരും കൃത്യമായി പരിശോധന നടത്താതെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിനാല്‍ ഇവര്‍ക്കെതിരേ ബോര്‍ഡ്തല അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് ജീവനക്കാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago