HOME
DETAILS

അഴിമതി മറയ്ക്കാന്‍ വിജിലന്‍സിനെ നിഷ്‌ക്രിയമാക്കി: ചെന്നിത്തല

  
backup
February 28 2020 | 02:02 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2
 
 
കോഴിക്കോട്: സര്‍ക്കാരിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍  വിജിലന്‍സിനെ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മന:പൂര്‍വം നിഷ്‌ക്രിയമാക്കിയിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടറെ നോക്കുകുത്തിയാക്കി വിവിധ ആരോപണങ്ങള്‍ നേരിടുന്ന സംസ്ഥാന പൊലിസ് മേധാവിയാണ്  നിയമനങ്ങള്‍ നടത്തുന്നത്. 
വിജിലന്‍സ് മാനുവല്‍ പ്രകാരം  ഇത് ചട്ടവിരുദ്ധവും  നിയമവിരുദ്ധവുമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ മാത്രമാണ് വിജിലന്‍സിനെ ഉപയോഗിക്കുന്നത്. 
ഇബ്രാഹിംകുഞ്ഞിന്റെയും വി.എസ് ശിവകുമാറിന്റെയും കാര്യത്തില്‍ ഇതാണ് നടക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ആരെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയാണ്. വിജിലന്‍സ് ഡയറക്ടറെ മറികടന്ന് വകുപ്പില്‍ ഡി.ജി.പി നടപ്പിലാക്കിയ എല്ലാ നിയമനങ്ങളും റദ്ദാക്കി പകരം വിജിലന്‍സ് ഡയറക്ടറായ അനില്‍ കാന്ത് പുനര്‍ നിയമനങ്ങള്‍ നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഡി.ജി.പിയുടെ കളിപ്പാവയായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. 
പൊലിസ് തലപ്പത്ത് വന്‍ പകല്‍കൊള്ള നടന്നിട്ടും ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഇതുവരെ സത്യസന്ധമായ മറുപടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ഈ മൗനം കുറ്റകരമാണ്. 151 കോടിയുടെ ഇടപാടാണ് ലോക്‌നാഥ് ബെഹ്‌റ നടത്തിയത്. ഇത് മുഴുവനും തീവെട്ടിക്കൊള്ളയാണ്. 
കേന്ദ്ര ഫണ്ടാണ് പൊലിസ് നവീകരണത്തിന് അനുവദിച്ചത്. ഇത് വകമാറ്റി ചെലവഴിക്കാന്‍ പാടില്ലാത്തതാണ്. ഇതുപോലെ ധാരാളം വഴിവിട്ട നടപടികള്‍ നടന്നുവെന്ന് സി.എ.ജി കണ്ടെത്തി. വെടിയുണ്ടകള്‍ നഷ്ടപ്പെട്ട കാര്യത്തില്‍ എസ്.ഐയുടെ അറസ്റ്റ് കൊണ്ട് ഒന്നും അവസാനിക്കില്ല. വെടിയുണ്ട കാണാതായ  സംഭവം തച്ചങ്കരി അന്വേഷിക്കുന്നത് കോഴിയെ കണ്ടെത്താന്‍ കുറുക്കന്‍ അന്വേഷണം നടത്തുന്നതു പോലെയാണെന്നും ചെന്നിത്തല പറഞ്ഞു. 
  160 കോടിയുടെ സിംസ് പദ്ധതിയും 180 കോടിയുടെ ഇന്റഗ്രേറ്റഡ്  ഡിജിറ്റല്‍ ട്രാഫിക്  പദ്ധതിയും വഴി സ്വകാര്യ കമ്പനികള്‍ക്ക് പണം തട്ടാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. കരാര്‍ റദ്ദ് ചെയ്ത് പൊലിസ് ആസ്ഥാനത്ത് നിന്ന്  സ്വകാര്യ കമ്പനിക്കാരെ ഇറക്കിവിടണമെന്നും  ചെന്നിത്തല ആവശ്യപ്പെട്ടു. പൊലിസ് അഴിമതിയിലും  സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കുമെതിരേ  മാര്‍ച്ച് ഏഴിന് കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ പൊലിസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച്  നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago