സാമൂഹ്യ തിന്മകള്‍ക്കെതിരേ കൂട്ടായ യത്നം വേണം: ജസ്റ്റിസ് സിറിയക് ജോസഫ്
ചങ്ങനാശേരി: സാമൂഹ്യ തിന്മകള്‍ക്കെതിരേ കൂട്ടായ യത്‌നം വേണമെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി സിറിയക് ജോസഫ്. റോട്ടറി ഇന്റര്‍നാഷണല്‍, എസ്.എച്ച് മെഡിക്കല്‍ സെന്റര്‍, റേഡിയോ മീഡിയാ വില്ലേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അവയവദാനം, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സെമിനാര്‍ ചങ്ങനാശേരി മീഡിയാവില്ലേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ ഇന്ന് അസമത്വവും തിന്മകളും വര്‍ധിക്കുകയാണ്. മൂല്യാധിഷ്ഠിതമായ ഒരു പരിവര്‍ത്തനം സമൂഹത്തിന് കാലികമായ ആവശ്യമാണെന്നും പുതിയ തലമുറയ്ക്ക് അതിനുസരിച്ചുള്ള പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്തം മാര്‍ത്തോമാ വലിയമെത്രാപ്പോലീത്താ അധ്യക്ഷനായിരുന്നു. അന്യന്റെ വിജയത്തില്‍ ആനന്ദം കൊള്ളുന്ന മനസ് എല്ലാവര്‍ക്കും ഉണ്ടാകണമെന്നും, പങ്കുവെയ്ക്കലിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും സ്‌നേഹത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹം പടുത്തയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
റോട്ടറി പബ്ലിക് റിലേഷന്‍സ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ചടങ്ങില്‍ മാര്‍ ക്രിസോസ്തം മെത്രാപ്പോലീത്ത ജസ്റ്റിസ് സിറിയക് ജോസഫിന് സമര്‍പ്പിച്ചു.
റോട്ടറി മുന്‍ ഗവര്‍ണര്‍ സ്‌കറിയ ജോസ് കാട്ടൂര്‍, മീഡിയാ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റണി ഏത്തയ്ക്കാട്ട്, എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ആലീസ് മണിയങ്ങാട്ട്, സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ടോമി കണയംപ്ലാക്കല്‍, ചങ്ങനാശേരി റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് കുമ്പുക്കാടന്‍, അഡ്വ. ബോബന്‍ ടി തെക്കേല്‍, രമണി വര്‍മ്മ തമ്പുരാട്ടി, ബിജു നെടിയകാലാപറമ്പില്‍, കെ വിപിന്‍രാജ്, സി.ജെ ജോസഫ്, സിസ്റ്റര്‍ ഫല്‍വര്‍ എസ്.എച്ച് എന്നിവര്‍ പ്രസംഗിച്ചു.
അവയവമാറ്റ ശസ്ത്രക്രിയയെ കുറിച്ച് ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ ഡോ. ആനന്ദ് ഖാക്കര്‍ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ഡോ. ജോര്‍ജ് പടനിലം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."