പേഴയ്ക്കാപ്പിള്ളിയില്‍ പൊലിസ് സ്റ്റേഷന്‍; സ്ഥലപരിശോധന നടത്തി
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ പൊലിസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് സ്ഥലപരിശോധന നടത്തി.
എല്‍ദോ എബ്രഹാം എം.എല്‍.എയോടൊപ്പം എത്തിയ എസ്.പി പോലിസ് സ്റ്റേഷനായി പഞ്ചായത്ത് നല്‍കാമെന്ന് പറഞ്ഞ പഞ്ചായത്ത് ഓഫീസിന് സമീപത്തെ കെട്ടിടവും സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്. പായിപ്ര പഞ്ചായത്തിലെ ജനസാന്ദ്രതയും, അനുദിനം വികസിക്കുന്ന പായിപ്ര കവലയും, ഇതിലൂടെ കടന്ന് പോകുന്ന എം.സി.റോഡിലെ ഗതാഗത കുരുക്കും അപകട പരമ്പരകളും ചൂണ്ടി കാണിച്ച് പേഴയ്ക്കാപ്പിള്ളിയില്‍ പൊലിസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യമുന്നയിച്ച് നിവേദനം നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് സമീപം പഴയ മന്ദിരവും സമീപത്തെ സ്ഥലവും ഉപയോഗ പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇവിടെ പരിശോധന നടത്തിയ എസ്.പി സ്ഥലം പോലിസ് സ്റ്റേഷന് അനുയോജ്യമാണന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര പഞ്ചായത്ത് കമ്മിറ്റി കൂടി സ്ഥലം ആഭ്യന്തര വകുപ്പിന് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ജില്ലയിലെ ഏറ്റവും വലുതും ജനസാന്ദ്രത ഏറിയ പ്രദേശവുമായ പേഴയ്ക്കാപ്പിള്ളിയില്‍ പൊലിസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യത്തിന് ആഭ്യന്തര വകുപ്പിനും അനുകൂല നിലപാടാണ്. മൂവാറ്റുപുഴ, കോതമംഗലം, പട്ടിമറ്റം, കുറുപ്പുംപടി പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പൊലിസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത്.
നാളെ നടക്കുന്ന പഞ്ചായത്ത് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.എസ്.പി എ.വി ജോര്‍ജിനോടൊപ്പം എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് നൂര്‍ജഹാന്‍ നാസര്‍, വൈസ് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ ബഷീര്‍, മൂവാറ്റുപുഴ ഡി.വൈ.എസ്.പി ബിജു മോന്‍, സി.ഐ വിജയകുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ വി.എച്ച് ഷഫീഖ്, എം.പി ഇബ്രാഹിം, നസീമ സുനില്‍, പി.എസ് ഗോപകുമാര്‍, ആലീസ് കെ ഏലിയാസ്, എ.ജി മനോജ്, ആന്റണി ജോസഫ്, വിവിധ കക്ഷി നേതാക്കളായ കെ.കെ ഉമ്മര്‍, വി.ഇ നാസര്‍, വി.എം നവാസ്, ജി രാകേഷ് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."