
കൊല്ലത്ത് ഒരുമുഴം നീട്ടിയെറിഞ്ഞ് ആര്‍.എസ്.പി; സ്ഥാനാര്‍ഥിയെത്തേടി സി.പി.എമ്മും ബി.ജെ.പിയും
രാജു ശ്രീധര്‍#
കൊല്ലം ലോക്‌സഭാ സീറ്റ് തിരിച്ചുപിടിക്കുകയെന്നത് സി.പി.എമ്മിന്റെ അഭിമാനപ്രശ്‌നമാണ്. സംസ്ഥാനത്തെ 19 മണ്ഡലങ്ങളില്‍നിന്ന് വ്യത്യസ്തമാണ് സി.പി.എമ്മിന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ വീണ്ടും ജനവിധി തേടുന്ന കൊല്ലം. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇറങ്ങുംമുമ്പു തന്നെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഇടതുമുന്നണിയെ ഞെട്ടിച്ചിരിക്കുകയാണ് ആര്‍.എസ്.പി. സിറ്റിങ് സീറ്റായതും മുന്നണിയില്‍ എതിരാളികളില്ലെന്നതും മാത്രമല്ല സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള സി.പി.എമ്മിന്റെ പൊടാപ്പാടു കൂടിയാണ് ഒരുമുഴം മുമ്പേ എറിയാന്‍ ആര്‍.എസ്.പിയെ പ്രേരിപ്പിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പു തന്നെ ആര്‍.എസ്.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കുകയും ചെയ്തു. എം.പിയെന്ന നിലയില്‍ പ്രേമചന്ദ്രനുള്ള സ്വീകാര്യതയും അദ്ദേഹം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുമാണ് മുന്നണി മുന്നോട്ട് വയ്ക്കുന്നത്.
നിയമസഭയിലും രാജ്യസഭയിലും ലോക്‌സഭയിലും മികച്ച പ്രകടനം കാഴ്ചവച്ച പ്രേമചന്ദ്രനെ നേരിടാന്‍ പറ്റിയ സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നതിലുപരി സി.പി.എമ്മിന് ഇവിടെ വിജയം അനിവാര്യവുമാണ്.
കഴിഞ്ഞതവണ പ്രേമചന്ദ്രനോട് ഏറ്റുമുട്ടി പരാജയപ്പെട്ട സി.പി.എം പി.ബി അംഗം എം.എ ബേബി, രാജ്യസഭാംഗവും പാര്‍ട്ടി കൊല്ലം ജില്ലാ സെക്രട്ടറിയും ആയിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എന്‍ ബാലഗോപാല്‍ എന്നിവരാണ് പ്രേമചന്ദ്രനെ നേരിടാന്‍ പാര്‍ട്ടിയുടെ മനക്കണ്ണിലുള്ളത്. എന്നാല്‍ വീണ്ടുമൊരു അങ്കത്തിന് ബേബിക്ക് താല്‍പര്യമില്ല. ബാലഗോപാലാകട്ടെ, പ്രേമചന്ദ്രനോട് കിടപിടക്കാന്‍ തക്ക ശേഷിയും കാര്യപ്രാപ്തിയുമുണ്ട്. രാജ്യസഭാംഗമായിരിക്കെ നിരവധി വിഷയങ്ങളില്‍ ഇടപെട്ട് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച ബാലഗോപാല്‍ മികച്ച പാര്‍ലമെന്റേറിയന്‍ എന്ന അംഗീകാരവും നേടിയിരുന്നു.
ജനകീയ വിഷയങ്ങളില്‍ ഇടപെടാനും ആധികാരികമായി സംസാരിക്കാനും കഴിയുന്ന നേതാക്കളില്‍ മുമ്പനുമാണ് ബാലഗോപാല്‍. നിലവില്‍ ബാലഗോപാലാണ് സി.പി.എമ്മിന്റെ കൊല്ലത്തെ തുറുപ്പുചീട്ട്.
2014ല്‍ സിറ്റിങ് എം.പിയായിരുന്നു കോണ്‍ഗ്രസിലെ എന്‍. പീതാംബരകുറുപ്പിനെ ഒഴിവാക്കിയാണ് അപ്രതീക്ഷിതമായി ഇടതുമുന്നണിയില്‍ നിന്നെത്തിയ പ്രേമചന്ദ്രന് യു.ഡി.എഫ് കൊല്ലം നല്‍കിയത്. ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തെ നിശിതമായി വിമര്‍ശിച്ച അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും നിലവിലെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ 'പരനാറി' പ്രയോഗം 2014ലെ തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയമായിരുന്നു. ഇത് ബേബിയുടെ പരാജയത്തിന് ആക്കം കുട്ടി. എന്നാല്‍ 2014ലെ രാഷ്ട്രീയ കാലാവസ്ഥയുമല്ല 2019ലെത്തുമ്പോള്‍ കൊല്ലത്ത്. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ല തൂത്തുവാരിയ ഇടതുമുന്നണി 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 11 സീറ്റുകളും കരസ്ഥമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി.എം വേലായുധനെ രംഗത്തിറക്കിയ ബി.ജെ.പിയും ഇത്തവണ കൊല്ലത്ത് കരുത്തനെയാണ് തേടുന്നത്. സുരേഷ് ഗോപി, ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരെപ്പോലുള്ള പ്രമുഖരിലാണ് പാര്‍ട്ടിയുടെ കണ്ണ്. സുരേഷ് ഗോപിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയെങ്കില്‍ കൊല്ലത്ത് ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക.
കശുവണ്ടി മേഖലയിലെ പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ പ്രധാനചര്‍ച്ചാവിഷയം. മൂന്നു ലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികളുടെ വോട്ടിലാണ് മൂന്നു മുന്നണികളുടെയും കണ്ണ്. സംസ്ഥാനത്തെ എണ്ണൂറോളംവരുന്ന സ്വകാര്യകശുവണ്ടി ഫാക്ടറികളില്‍ സിംഹഭാഗവും അടഞ്ഞുകിടക്കുകയാണ്. ഇതിനെ തുടര്‍ന്ന് രണ്ട് ലക്ഷത്തിലധികം തൊഴിലാളികള്‍ പട്ടിണിയിലാണ്. യു.ഡി.എഫ് ഭരണകാലത്ത് തുടക്കമായ കശുവണ്ടി മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താമെന്ന ഉറപ്പില്‍ അധികാരത്തിലെത്തിയ ഇടതുമുന്നണിക്കു പക്ഷെ, പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. എന്നാല്‍, അടഞ്ഞുകിടന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യൂ കോര്‍പറേഷന്‍, കാപെക്‌സ് എന്നിവിടങ്ങളില്‍ തൊഴില്‍ നല്‍കുന്നുണ്ടെന്നത് ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളില്‍പെടും. കയര്‍, കൈത്തറി, മത്സ്യബന്ധന മേഖലകളിലെ പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പു വിഷയങ്ങളാണ്. കൂടാതെ മൂന്നു മുന്നണികളും ഒരുപോലെ അവകാശപ്പെടുന്ന കൊല്ലം ബൈപാസിന്റെ പിതൃത്വവും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 16 minutes ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 33 minutes ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• an hour ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• an hour ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 2 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 2 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 2 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 2 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 2 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 3 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 3 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 3 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 3 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 4 hours ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 5 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 5 hours ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 6 hours ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 6 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 4 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 4 hours ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 4 hours ago