HOME
DETAILS

അസൗകര്യങ്ങളുടെ നടുവില്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫിസ്

  
backup
March 05, 2017 | 7:56 PM

%e0%b4%85%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d-2



സുല്‍ത്താന്‍ ബത്തേരി: അസൗകര്യങ്ങളുടെ നടുവില്‍ ഒരു റേഞ്ച് ഓഫിസ്. കല്ലുവയലില്‍ പ്രവര്‍ത്തിക്കുന്ന ബത്തേരി എക്‌സൈസ് റേഞ്ച് ഓഫിസാണ് അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് പതിറ്റാണ്ടായി ഈ ഓഫിസ് ഇവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്.
കാലപ്പഴക്കത്താല്‍ തകര്‍ച്ചയെ നേരിടുന്ന കെട്ടിടത്തിലാണ് എക്‌സൈസ് റേഞ്ച് ഓഫിസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഫയലുകള്‍ സൂക്ഷിക്കാന്‍ വരെ ഇവിടെ സ്ഥലമില്ലന്നതാണ് വാസ്തവം.
തൊണ്ടിമുതലായി പിടികൂടുന്ന വാഹനങ്ങള്‍ കൊണ്ട് ഓഫിസ് പരിസരം നിറഞ്ഞിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എക്‌സൈസ് വകുപ്പ് തൊണ്ടിമുതലായി പിടികൂടുന്ന വാഹനങ്ങള്‍ ഒട്ടുമിക്കവയും ഇവിടെയാണ് സൂക്ഷിക്കുന്നത്.
ഇത്തരത്തില്‍ പിടികൂടി ഇവിടെയെത്തിച്ച വാഹനങ്ങളുടെ ലേലവും കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നിട്ടില്ല. ഓഫിസ് കുപ്പാടി പരിസരത്തേക്ക് മാറ്റുമെന്ന് പറയുന്നുണ്ടെങ്കിലും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. ബത്തേരി താലൂക്ക് മുഴുവന്‍ പ്രവര്‍ത്തിക്കേണ്ട എക്‌സൈസ് റേഞ്ച് ഓഫിസാണ് ഇത്തരത്തില്‍ അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ്എയുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് തുർക്കി; ഇൻജുറി ടൈമിൽ ആവേശം വിതറി 3-2 വിജയം!

Football
  •  9 days ago
No Image

ആഫ്രിക്കൻ ഫുട്ബോൾ 'വന്യവും തന്ത്രങ്ങളില്ലാത്തതും'; ജർമ്മൻ ഇതിഹാസം ഷ്വെയ്ൻസ്റ്റീഗറിന്റെ പരാമർശം വംശീയത നിറഞ്ഞതെന്ന് ഐവറി കോസ്റ്റ് കോച്ച്

Football
  •  9 days ago
No Image

'അവളെയും ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടണം, അവൾ ഇനി എന്റെ മകളല്ല'; കേതൻ കൊലപാതകക്കേസിൽ പ്രതിയായ സിയക്കെതിരെ പിതാവ്

crime
  •  9 days ago
No Image

ഇരട്ട ഭൂചലനത്തിൽ ‍ഉള്ള് ഉലഞ്ഞ് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെടുത്തു, പതിനായിരത്തിലേറെ പേരെ കാണാനില്ല; ലാ ഗൈറ ദുരന്തഭൂമി

International
  •  9 days ago
No Image

തീപാറും പോരാട്ടം സമനിലയിൽ; ജപ്പാനും സ്വീഡനും റൗണ്ട് ഓഫ് 32-ൽ; നോക്കൗട്ടിൽ ജപ്പാന് എതിരാളികൾ ബ്രസീൽ!

Football
  •  9 days ago
No Image

ടുണീഷ്യയെ തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ; ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു! ലോകകപ്പ് നോക്കൗട്ടിൽ നെതർലാൻഡ്‌സിന്റെ എതിരാളികൾ മൊറോക്കോ

Football
  •  9 days ago
No Image

സംഭലില്‍ അര്‍ധരാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് മസ്ജിദ് പൊളിച്ചുനീക്കി

National
  •  9 days ago
No Image

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണ്‍

National
  •  9 days ago
No Image

സർക്കാർ ഒരു മാസം പിന്നിട്ടതോടെ പ്രതിപക്ഷം തെരുവിലിറങ്ങുന്നു

Kerala
  •  9 days ago
No Image

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പൂര്‍ത്തിയായി; പ്രവേശനം നേടിയത് 2.29 ലക്ഷം വിദ്യാര്‍ഥികള്‍

Kerala
  •  9 days ago