ഡൽഹിയിൽ സംഘപരിവാർ നടത്തികൊണ്ടിരിക്കുന്ന അക്രമങ്ങൾ അപലനീയം: ജുബൈൽ ഹോസ്പിറ്റൽ ഏരിയ കെഎംസിസി
ദമാം: ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ഗൂഢ ലക്ഷ്യവുമായി സംഘപരിവാർ ഭരണകൂടം പാസ്സാക്കിയ പൗരത്വ ബില്ലിനെതിരെ സമാധാനപരമായി ഷഹീൻ ബാഗിലും ഡൽഹിയിലെ വിവിധ ഭാഗങ്ങളിലും രാജ്യത്തുടനീളവുമായി നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സംഘപരിവാറിന്റെ നേതൃത്വത്തിൽ ആസൂത്രിതമായി നടക്കുന്ന കലാപങ്ങൾക്കെതിരെ ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെഎംസിസി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ഓഡിറ്റർ യൂ.എ റഹീം ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ നടക്കുന്ന അക്രമങ്ങൾ അപലനീയമാണെന്നും ഇത്തരം അക്രമങ്ങളെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നേരിടണമെന്നും യോഗം ആവശ്യപ്പെട്ടു. പോലീസ് ഒത്താശയോടെ സംഘപരിവാർ ഭീകരർ ഷഹീൻ ബാഗിലും ഡൽഹിയുടെ വടക്കു കിഴക്കൻ ഭാഗങ്ങളായ മൗജ്പൂർ, ജാഫറാബാദ്, ഭജനപുരി ഭാഗങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും കലാപങ്ങളും ആസൂത്രിതമാണ് എന്നും ഇതിനെതിരെ ഒറ്റക്കെട്ടായി നേരിടണം എന്നും യോഗം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."