കൊവിഡ്; ഇന്ത്യയിലെ പ്രതിരോധ സംവിധാനങ്ങള്‍ അപര്യാപ്തം
വാഷിങ്ടണ്‍: ഇന്ത്യയില്‍ കൊവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ സംവിധാനങ്ങള്‍ അപര്യാപ്തമെന്ന് യു.എസ് ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ കൊവിഡ് 19 പടര്‍ന്നു പിടിക്കുന്നതിനെക്കുറിച്ചും ഇതിനെ പ്രതിരോധിക്കാനുള്ള ഭരണകൂടങ്ങളുടെ കഴിവിനെക്കുറിച്ചും വിലയിരുത്തുന്ന സംഘമാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യ എങ്ങിനെ കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുമെന്ന് തങ്ങള്‍ ആശങ്കപ്പെടുന്നതായി യു.എസ് ഇന്റലിജന്‍സ് ഏജന്‍സി വ്യക്തമാക്കി. ഇന്ത്യയില്‍ വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ നിലവില്‍ വൈറസ് ബാധിച്ചിട്ടുള്ളൂ. ജനസാന്ദ്രത കണക്കിലെടുത്താല്‍ വൈറസ് പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഇവിടെ കൂടുതലാണെന്നും പ്രതിരോധ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ഇറാനില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള പരിമിതമായ സൗകര്യങ്ങള്‍ പോലുമില്ലെന്നാണ് ഇന്റലിജന്‍സ് സംഘത്തിന്റെ വിലയിരുത്തല്‍. മത്രമല്ല പല വികസ്വര രാജ്യങ്ങള്‍ക്കും വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ശേഷിയില്ല. 46 രാജ്യങ്ങളിലേക്ക് കൊവിഡ് 19 പടര്‍ന്നതായും വളരെ വേഗതയിലാണ് ഇതിന്റെ വ്യാപനമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."