ജനത്തിനിടയില്‍ ചാടിയിറങ്ങി പുലിയുടെ പരാക്രമം
കണ്ണൂര്‍: എട്ടു മണിക്കൂറിലേറെ സമയം കണ്ണൂര്‍ നഗരത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പുലിയെത്തിയത് പഴയകഥയില്‍ പുലി ഇറങ്ങിയത് പോലെയാണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാല്‍ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും വാര്‍ത്ത പരന്നതോടെ കസാനക്കോട്ടയിലേക്ക് ജനം ഒഴുകി. വീട്ടുമുറ്റത്ത് കാര്‍ കഴുകിക്കൊണ്ടിരുന്ന നവീദിനെയും സമീപത്ത നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഒഡീഷ സ്വദേശി മനോജിനെയുമാണു പുലി ആദ്യം ആക്രമിച്ചത്.
നാലരയോടെ കുറ്റിക്കാട്ടില്‍ പരിശോധന നടത്തുന്നതിനിടെ പുലി നാട്ടുകാര്‍ക്കിടയില്‍ ചാടിയിറങ്ങി. ഇതിനിടെയാണു മനാഫിനു പരുക്കേറ്റത്.
സമീപത്തെ പള്ളിയില്‍ നിന്നു ഇടയ്ക്കിടെ നിര്‍ദേശവും നല്‍ക്കി കൊണ്ടിരുന്നു. ഇതിനിടെ എത്തിയ കോഴിക്കോട് കണ്ണൂര്‍ പാസഞ്ചര്‍ കടന്നുപോകാന്‍ ട്രാക്കില്‍ നിന്നവരോടു മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് സന്ദേശമെത്തിയതോടെ പലരും പുലിനില്‍ക്കുന്ന കാടിനു സമീപമെത്തിയങ്കിലും പൊലിസ് അവരെ മാറ്റി ിര്‍ത്തി. അഞ്ചുമണിയായിട്ടും പുലിയെ പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങാത്തതിനെ തുടര്‍ന്നു കൂടിനിന്നവര്‍ ബഹളംവച്ചു. എസ്.പിയും കലക്ടറും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. കലക്ടര്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യപിച്ചിട്ടും കൂടിനിന്നവര്‍ പിരഞ്ഞ് പോവാന്‍ തയാറായില്ല. സമീപത്തെ വീടുകളില്‍ നിന്നു വീട്ടുകാരല്ലത്തവര്‍ ഇറങ്ങണമെന്ന് നിര്‍ദേശം വന്നതോടെ പലരും തിരിച്ചുപോയി. വീടുപൂട്ടി ഓരോ വീടിനുമുന്നിലും പൊലിസ് കാവല്‍ നിന്നു.
രാത്രി 10.30ഓടെ പുലിക്കു നേരെ വെടിയുതിര്‍ത്തു. 10.45ഓടെ പുലിയെ കുറ്റിക്കാട്ടില്‍ നിന്ന് പുറത്തെത്തിച്ചു വെടിവച്ച ഡോ.അരുണ്‍ സകറിയ പരിശോധിച്ചു.
അവസാനം ജനത്തിന്റെ ആര്‍പ്പുവിളികള്‍ക്കിടയില്‍ പുലിയെ കൂടിനകത്തേക്ക് മാറ്റി കണ്ണോത്തുംചാലിലെ വനംവകുപ്പ് ഓഫിസിലേക്കു കൊണ്ടുപോയി. പുലിക്കു ചികിത്സ നല്‍കുമെന്നു ഡി.എഫ്.ഒ സുനില്‍ പാമിടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."