'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്
ഗസ്സ സിറ്റി: തങ്ങളുടെ കൂടെയുള്ള ബന്ദിയുടെ പുതിയ വിഡിയോ പുറത്തുവിട്ട് ഹമാസ്. അമേരിക്കന്‍-ഇസ്‌റാഈല്‍ പൗരത്വമുള്ള 20കാരനായ ഏദന്‍ അലക്‌സാണ്ടറിന്റെ വിഡിയോയാണ് ഹമാസ് പുറത്തുവിട്ടത്. ഗസ്സ അതിര്‍ത്തിയില്‍ സൈനിക സേവനത്തിലിരിക്കെയാണ് ഒക്‌ടോബര്‍ ഏഴിന് ഇയാള്‍ ബന്ദിയാക്കപ്പെടുന്നത്.
മൂന്നര മിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ് വീഡിയോ. തന്നെ തിരികെ എത്തിക്കാന്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഏദന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട് വീഡിയോയില്‍. തങ്ങളുടെ മോചനത്തിന് വേണ്ട നടപടിയെടുക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും ഇയാള്‍ ആവശ്യപ്പെടുന്നു.
നെതന്യാഹുവിനെതിരെ വിമര്‍ശനമുന്നയിക്കുന്നുണ്ട് ഇയാള്‍. നെതന്യാഹു തങ്ങളെ അവഗണിച്ചു എന്ന് ഇയാള്‍ കുറ്റപ്പെടുത്തുന്നു. തടവില്‍ കഴിയുന്ന ബന്ദികളെ നെതന്യാഹു അവഗണിച്ചതില്‍ നിരാശയുണ്ടെന്ന് ഏദന്‍ പറയുന്നു. ഭയവും ഒറ്റപ്പെടലും ഞങ്ങളെ കൊല്ലുകയാണ്. ഞങ്ങളെ മറക്കരുത്. സര്‍ക്കാര്‍ ചെയ്ത തെറ്റിന് ഞങ്ങള്‍ വിലകൊടുക്കുന്നത് യുക്തിക്ക് നിരക്കാത്തതാണ്. എല്ലാ ദിവസവും ജനം തെരുവിലിറങ്ങി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കണമെന്നും ഏദന്‍ പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ സ്വാതന്ത്ര്യത്തിനായി ചര്‍ച്ച നടത്താന്‍ നിങ്ങളുടെ സ്വാധീനവും അമേരിക്കയുടെ മുഴുവന്‍ ശക്തിയും ഉപയോഗിക്കണമെന്നും ട്രംപിനോട് വിഡിയോയില്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ബൈഡനെതിരെ ഇയാള്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും ട്രംപിനോട് ആവശ്യപ്പെടുന്നു.
'അദ്ദേഹം അയച്ച ആയുധങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ കൊല്ലുകയാണ്. നിയമവിരുദ്ധമായ ഉപരോധം ഞങ്ങളെ പട്ടിണിക്കിടുന്നു. എന്റെ സഹ യുഎസ് പൗരനായ ഗോള്‍ഡ്‌ബെര്‍ പോളിനെപ്പോലെ മരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല' ഏദന്‍ അലക്‌സാണ്ടര്‍ പറയുന്നു.
വിഡിയോ പുറത്തുവന്നതോടെ പ്രതികരണവുമായി അലക്‌സാണ്ടറുടെ മാതാവ് യീല്‍ അലക്‌സാണ്ടര്‍ രംഗത്തുവന്നു. ബന്ദികളെ വീട്ടിലെത്തിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിയിട്ടുണ്ടെന്ന് നെതന്യാഹു തന്നെ ഫോണില്‍ വിളിച്ച് അറിയിച്ചതായി അവര്‍ പറഞ്ഞു. തെല്‍ അവീവില്‍ നടന്ന പ്രതിഷേധ പരിപാടിയിലായിരുന്നു യീലിന്റെ പ്രസ്താവന.
ഇതൊരു ഹോളിവുഡ് സിനിമയല്ല. 421 ദിവസമായി ഞങ്ങള്‍ മോശം സ്വപ്നത്തിലൂടെയാണ് കടന്നുപോകുന്നത്. പുതിയ വിഡിയോ എന്നെയും കുടുംബത്തെയും ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇത് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാലും ഏദന്റെയും മറ്റുള്ളവരുടെയും അവസ്ഥ എത്ര മോശമാണെന്ന് കാണിച്ചുതരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ബന്ദികളെ എത്രയും പെട്ടെന്ന് തിരികെയെത്തിക്കണമെന്ന് യീല്‍ അലക്‌സാണ്ടര്‍ നെതന്യാഹുവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു.
The family of Edan Alexander authorizes the release of the video published by Hamas terror organization this evening (Saturday).
— Bring Them Home Now (@bringhomenow) November 30, 2024
"The shocking video of Edan, an American-Israeli citizen, is definite proof that despite all the rumors - there are living hostages and they are… pic.twitter.com/gJcSv8LAtE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."